Trending

News Details

പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.

  • 06/09/2024
  • 202 Views

കുവൈറ്റ്‌ സിറ്റി:കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ അബുഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിമാസ പുസ്തക ആസ്വാദനം സംഘടിപ്പിച്ചു. മേഖല എക്‌സിക്യൂട്ടീവ് അംഗം വിനോദ് പ്രകാശിന്റെ അധ്യക്ഷതയിൽ ഓൺലൈനായി നടന്ന പരിപാടിയിൽ കല കുവൈറ്റ്‌ പ്രസിഡന്റ് അനൂപ് മങ്ങാട്ട് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖല എക്‌സിക്യൂട്ടീവ് അംഗം ഗായത്രി "റാം കെയർ ഓഫ് ആനന്ദി" എന്ന പുസ്തകം പരിചയപ്പെടുത്തി. തുടർന്ന് നിരവധി ആസ്വാദകർ ചർച്ചയിൽ പങ്കെടുത്തു.
അബുഹലീഫ മേഖല സാഹിത്യ വിഭാഗം ചുമതല വഹിക്കുന്ന പ്രസീത ജിതിൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം സൂരജ് നന്ദി രേഖപ്പെടുത്തി.
All reactions: