Trending

News Details

സാഹിത്യ സദസ്സ് സംഘടിപ്പിച്ചു.

  • 01/09/2024
  • 72 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖലയുടെ ആഭിമുഖ്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക, ലൈബ്രറിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രതിമാസം നടത്തി വരുന്ന സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ മേഖല പ്രസിഡന്റ് സുരേഷ് എം ജെ യുടെ അധ്യക്ഷതയിൽ നടന്ന സാഹിത്യ സദസ്സിൽ ബെന്യാമീന്റെ "എന്റെ പ്രിയപ്പെട്ട കഥകൾ "എന്ന പുസ്തകത്തെ അബ്ബാസിയ എ യൂണിറ്റ് അംഗം പ്രദീപ്‌ പരിചയപ്പെടുത്തി.തുടർന്ന് നിരവധി ആസ്വാദകർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുകയും ചെയ്തു.കല കുവൈറ്റ് വൈസ് പ്രസിഡന്റ്‌ റിച്ചി കെ ജോർജ് ആശംസകളറിയിച്ചു സംസാരിച്ചു.മേഖല സെക്രട്ടറി നവീൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം മനോജ്‌ കുമാർ നന്ദി രേഖപ്പെടുത്തി.
All reactio