കല കുവൈറ്റ് ധനസഹായം കൈമാറി.
കല കുവൈറ്റ് ധനസഹായം കൈമാറി.
കുവൈറ്റ് സിറ്റി:മംഗഫ് NBTC ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തിൽ മരണപ്പെട്ട കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് അംഗങ്ങളായ കാസറഗോഡ് സ്വദേശി രഞ്ജിത്ത് കെ. ആർ,ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണ എന്നിവരുടെ കുടുംബത്തിനുള്ള കല കുവൈറ്റിന്റെ ധനസഹായം കൈമാറി. കാസർകോട് സ്വദേശി രഞ്ജിത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ സി.പി.ഐ.എം കാസർകോട് ഏരിയ സെക്രട്ടറി സ: കെ. എ. മുഹമ്മദ് ഹനീഫ് രഞ്ജിത്തിൻ്റെ പിതാവിന് സഹായം കൈമാറി,സി.പി.ഐ.എം ചെങ്കള ലോക്കൽ സെക്രട്ടറി ബാലരാജൻ കെ വി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ ഹരീശൻ,
പി ചന്തക്കുട്ടി, വാർഡ് മെമ്പർ പി ശിവപ്രസാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണയുടെ കുടുംബത്തിനുള്ള ധനസഹായം അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ധർമ്മടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷീജ കുടുംബത്തിന് ധനസഹായം കൈമാറി.ധർമ്മടം സൗത്ത് ലോക്കലിലെ ബ്രാഞ്ച് സെക്രട്ടറി മാരായ റഫീഖ്, മനോജ്.പി, കല കുവൈറ്റ് മുൻ ഭാരവാഹികളായ സണ്ണി ശൈജേഷ്, ശൈമേഷ്. കെ. കെ, സജീവ പ്രവർത്തകനായ സന്തോഷ്.സി. എച്ഛ്. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.