ഡബ്സ് മാഷ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
ഡബ്സ് മാഷ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡബ്സ് മാഷ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
കല കുവൈറ്റ് നാല് മേഖലകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 63 വീഡിയോസ് ആണ് മത്സരത്തിൽ മാറ്റുരച്ചത്. അബ്ബാസിയ കല സെന്ററിൽ കല കുവൈറ്റ് പ്രസിഡന്റ് അനുപ് മാങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു വിജയികളെ പ്രഖ്യാപിച്ചു, ജോയിൻ സെക്രട്ടറി ബിജോയ്, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്,കല കുവൈറ്റ് ഫിലിം സൊസൈറ്റി കൺവീനർ സജീവ് എബ്രഹാം, കലാ വിഭാഗം സെക്രട്ടറി നിഷാന്ത് ജോർജ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.അബ്ബാസിയ മേഖല സെക്രട്ടറി നവീൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
ഡബ്സ് മാഷ് മത്സരത്തിന്റെ വിജയകളായി
സാൽമിയ മേഖലയിൽ നിന്നും പങ്കെടുത്ത സുഷമ സുന്ദരേശ്വരൻ ഒന്നാം സ്ഥാനവും,ഫഹഹീൽ മേഖലയിൽ നിന്നും പങ്കെടുത്ത പ്രീതി രാജേഷ് രണ്ടാം സ്ഥാനം,ഫഹഹീൽ മേഖലയിൽ നിന്നും പങ്കെടുത്ത അനുപമ സിബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കൂടാതെ രാഗേഷ് VKD അബ്ബാസിയ മേഖല, സെൽഹ ജീത്ത് ഫഹഹീൽ മേഖല, ഷാനിമോൾ രഞ്ജിത്ത് ഫഹഹീൽ മേഖല, അഞ്ജന സജീവ് സാൽമിയ മേഖല,ശ്രീവേദ സുനിൽ ഫഹഹീൽ മേഖല എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.നിയമോൾ നിധിൻ അബുഹലീഫ മേഖല സ്പെഷ്യൽ ജൂറി പുരസ്കാരവും, ഇവാഞ്ജലീന സിബി കല കുവൈറ്റ് മീഡിയ വിംഗ് ഫേസ്ബുക് പേജിൽ നിന്നും കൂടുതൽ ഷെയർ ചെയ്യപ്പെട്ട വീഡിയോക്കുള്ള പുരസ്‌കാരവും നേടി.