Trending

News Details

വയനാടിനായ് കൈകോർക്കാം" കല കുവൈറ്റ്‌- രണ്ടാംഘട്ട ധനസഹായം 10 ലക്ഷം രൂപ നൽകി.

  • 22/08/2024
  • 104 Views

"വയനാടിനായ് കൈകോർക്കാം" കല കുവൈറ്റ്‌- രണ്ടാംഘട്ട ധനസഹായം 10 ലക്ഷം രൂപ നൽകി.
കുവൈറ്റ്‌ സിറ്റി:വയനാട്ടിലെ ദുരിതബാധിതർക്കായ് കല കുവൈറ്റിന്റ നേതൃത്വത്തിൽ നടത്തി വരുന്ന "വയനാടിനായ് കൈകോർക്കാം"എന്ന ക്യാമ്പയിന്റെ ഭാഗമായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് പ്രവർത്തകർ ഇതിനോടകം 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.
ആദ്യ ഘട്ടത്തിൽ അടിയന്തര സഹായമായി  കല കുവൈറ്റ്‌ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു.
വയനാട്ടിലെ ദുരിതബാധിതരെ കൈപിടിച്ച് ഉയർത്താനുള്ള പ്രവർത്തനത്തിൽ കല കുവൈറ്റിന്റ മുഴുവൻ പ്രവർത്തകരും പങ്കാളികളാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.