Trending

News Details

കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

  • 24/06/2022
  • 479 Views


കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കുവൈറ്റ് കല ട്രസ്റ്റിന് പുതിയ ഭാരവാഹികളായി .എ കെ ബാലൻ ചെയർമാൻ , സുദർശൻ കളത്തിൽ സെക്രട്ടറി, ബിജു കണ്ടക്കൈ ട്രഷറർ എന്നിവരെയാണ് തിരഞ്ഞെടുത്തത് .1999ൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച കല ട്രസ്റ്റ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, നാട്ടിൽ തിരിച്ചെത്തുന്ന കല കുവൈറ്റ് പ്രവർത്തകരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. മലയാളം മീഡിയം പത്താം തരം പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ നിർദ്ധനരായ കുട്ടികൾക്ക് തുടർപഠനത്തിന് പ്രോത്സാഹനം നൽകുക എന്ന നിലയിൽ വിദ്യാഭ്യാസ എൻഡോവ്മെന്റ് എല്ലാ വർഷവും കല ട്രസ്റ്റ് നൽകി വരുന്നുണ്ട്. സാമൂഹികകലാസാഹിത്യസാംസ്കാരിക മേഖലകളിൽ സംഭാവന നൽകിയ പ്രതിഭകൾക്ക് സാംബശിവന്റെ പേരിലുള്ള പുരസ്കാരം കല കുവൈറ്റ് നൽകുന്നത് കല ട്രസ്റ്റ് വഴിയാണ്.