Trending

News Details

നടൻ ആസിഫ് അലിയെ പൊതുവേദിയിൽ അപമാനിച്ചത് പ്രതിഷേധാർഹം -കല കുവൈറ്റ്‌.

  • 16/07/2024
  • 137 Views

കുവൈറ്റ്‌ സിറ്റി: പ്രശസ്ത സിനിമാനടൻ ആസിഫ് അലിയെ പൊതുവേദിയിൽ അപമാനിച്ച സംഗീത സംവിധായകൻ രമേശ്‌ നാരായണന്റെ നടപടി സാംസ്കാരിക കേരളത്തിന് അപമാനവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.
എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് 'മനോരഥങ്ങളു' ടെ ട്രെയിലർ റിലീസിനിടയിൽ ഉണ്ടായ പുരസ്കാരദാന ചടങ്ങിലാണ് സംഭവം. സംഗീത സംവിധായകൻ രമേശ്‌ നാരായണന് പുരസ്കാരം കൈമാറാൻ വേദിയിലെത്തിയ നടൻ ആസിഫ് അലിയിൽ നിന്നും പുരസ്‌കാരം പിടിച്ച് വാങ്ങി സംവിധായകൻ ജയരാജനെ വേദിയിലേക്ക് ക്ഷണിക്കുകയും പുരസ്കാരം അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്ത് പിന്നീട് ജയരാജനിൽ നിന്ന് ഏറ്റുവാങ്ങുകയാണ് ചെയ്തത്.
ആസിഫ് അലിയെ അപമാനിക്കുന്ന രീതിയിലുള്ള ഈ സമീപനം ഒരു കലാകാരൻ എന്ന നിലയിൽ രമേശ് നാരായണന്റെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ലാത്തതാണെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി കല കുവൈറ്റ്‌ ഭാരവാഹികൾ അറിയിച്ചു.