Trending

News Details

കല കുവൈറ്റ്‌ ട്രസ്റ്റ് പുരസ്‌കാരം കൈരളി എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രന്.

  • 13/07/2024
  • 120 Views

തിരുവന്തപുരം: കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കല ട്രസ്റ്റ് പുരസ്‌കാരത്തിന് കൈരളി ന്യൂസ്‌ എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ അർഹനായി.മാധ്യമ രംഗത്തെ വ്യത്യസ്തമായ ഇടപെടലിനും ,മാധ്യമ രംഗത്തിന് നൽകിയ സമഗ്ര സംഭാവനയും പരിഗണിച്ചാണ് അദ്ദേഹം പുരസ്കാരത്തിന് അർഹനായതെന്ന് കല ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
കേരളത്തിലെ കലാ സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടി 2000 മുതൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് കുവൈറ്റ് കല ട്രസ്റ്റ് പുരസ്‌കാരം. ഒ.എൻ.വി കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവർമ്മ, കെടാമംഗലം സദാനന്ദൻ, കെ.പി.എ.സി സുലോചന, നിലമ്പൂർ ആയിഷ, കെ.പി മേദിനി, സാറാ ജോസഫ്‌, കെ.പി കുഞ്ഞുമുഹമ്മദ്, അനിൽ നാഗേന്ദ്രൻ, ശ്രീകുമാരൻ തമ്പി, പാലൊളി മുഹമ്മദ് കുട്ടി, എഴാച്ചേരി രാമചന്ദ്രൻ,എം കെ സാനു ,മുരുകൻ കാട്ടാക്കട, അശോകൻ ചരുവിൽ, വിദ്യാധരൻ മാസ്റ്റർ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർക്കാണ് മുൻ വർഷങ്ങളിൽ കല ട്രസ്റ്റ് അവാർഡുകൾ ലഭിച്ചിട്ടുള്ളത്.
പുരസ്‌കാര വിതരണവും, കല ട്രസ്റ്റ് എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും 2024 ജൂലൈ 28 ഞായറാഴ്ച പാലക്കാട് നടക്കും.