Trending

News Details

"സുഗതാഞ്ജലി" കല കുവൈറ്റ് മേഖലാ തല കാവ്യാലാപന മത്സരം വിജയികളെ പ്രഖ്യാപിച്ചു.

  • 13/07/2024
  • 116 Views

കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ്‌ മാതൃഭാഷാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലയാള മിഷൻ കുവൈറ്റ്‌ ചാപ്റ്റർ, കല കുവൈറ്റ്‌ മേഖല തല "സുഗതാഞ്ജലി" കാവ്യാലാപന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.സബ്ജൂനിയർ വിഭാഗത്തിൽ ജീവ ജിഗ്ഗു സദാശിവൻ ഒന്നാം സ്ഥാനവും, വരലക്ഷ്‌മി വിഷ്ണു രണ്ടാം സ്ഥാനവും റിധിക റെനീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ജീവ സുരേഷ് ഒന്നാം സ്ഥാനവും,ദേവനന്ദ ബിനു രണ്ടാം സ്ഥാനവും, ശിവാനി ഷൈമേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി, സീനിയർ വിഭാഗത്തിൽ ഗൗരിപ്രിയ ഗിരീഷ് കുമാർ ഒന്നാം സ്ഥാനവും അഞ്ജലീറ്റ രമേഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ മൂന്ന് വിഭാഗങ്ങളിലായി 25 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.