Trending

News Details

"സുഗതാഞ്ജലി" കല കുവൈറ്റ് മേഖലാ തല കാവ്യാലാപന മത്സരം സംഘടിപ്പിച്ചു.

  • 13/07/2024
  • 294 Views

കുവൈറ്റ്‌ സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ്‌ മാതൃഭാഷാ സമിതിയുടെ നേതൃത്വത്തിൽ മലയാള മിഷൻ കുവൈറ്റ്‌ ചാപ്റ്റർ, കല കുവൈറ്റ്‌ മേഖല തല "സുഗതാഞ്ജലി" കാവ്യാലാപന മത്സരം സംഘടിപ്പിച്ചു.കല കുവൈറ്റ്‌ ആക്ടിംഗ് പ്രസിഡന്റ് റിച്ചി കെ ജോർജിന്റെ അധ്യക്ഷതയിൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ സംഘടിപ്പിച്ച പരിപാടി മലയാള മിഷൻ കുവൈറ്റ്‌ ചാപ്റ്റർ സെക്രട്ടറി ജെ സജി ഉദ്ഘാടനം ചെയ്തു.കല കുവൈറ്റ് ട്രഷറർ അനിൽകുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,അബ്ബാസിയ മേഖല സെക്രട്ടറി നവീൻ മാതൃഭാഷാ കൺവീനർമാരായ അനീഷ്‌ മണിയൻ, തോമസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സബ്ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിലായി 25 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.കല കുവൈറ്റ്‌ ആക്ടിംഗ് സെക്രട്ടറി രജീഷ് സി സ്വാഗതം ആശംസിച്ച ചടങ്ങിന് മാതൃഭാഷാ ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ്‌ നന്ദി പറഞ്ഞു.