Trending

News Details

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് മാതൃഭാഷ ക്ലാസുകൾ പുരോഗമിക്കുന്നു.

  • 11/07/2024
  • 53 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് - മലയാളം മിഷൻ സൗജന്യ മാതൃഭാഷാ പഠന പദ്ധതിയുടെ ഭാഗമായി ഫഹാഹീൽ മേഖലയിലെ അഞ്ചാമത്തെ ക്ലാസ്സ് മംഗഫ്, ബ്ലോക്ക്‌ 3, സ്ട്രീറ്റ് 22, ബിൽഡിംഗ് 26, ഫ്ലോർ 1, ഫ്ലാറ്റ് 2 ഫഹഹീൽ വെസ്റ്റ് യൂണിറ്റംഗം ഡിപിൻന്റെ വസതിയിൽ ആരംഭിച്ചു. മേഖല മാതൃഭാഷാ കൺവീനർ അജിത്ത് പോൾ സ്വാഗതം ആശംസിച്ചു. മാതൃഭാഷ സമിതി അംഗം ശിവദാസ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് മേഖല എക്സിക്യൂട്ടീവ് അംഗം ദീപാ ബിനു വിശദീകരണം നൽകി. ബാലവേദി മയിൽപീലി ക്ലബ് സെക്രട്ടറി ദേവനന്ദന കുട്ടികളുമായി സംവദിച്ചു. രക്ഷിതാക്കളുടെ പ്രതിനിധി സിജി ഡിപിൻ പാഠപുസ്തകം അധ്യാപിക അമൃതവല്ലിക്ക് കൈമാറി.
ഫഹഹീൽ മേഖലയില ആറാമത്തെ ക്ലാസ്സ് ബ്ലോക്ക്‌ 4, സ്ട്രീറ്റ് 19, ബിൽഡിംഗ്‌ 15, ഫ്ലോർ 2, ഫ്ലാറ്റ് 5, അനീഷിന്റെ വസതിയിൽ ആരംഭിച്ചു. മേഖല മാതൃഭാഷ സമിതി അംഗം ശിവദാസ് കുട്ടികളെ സ്വാഗതം ആശംസിച്ചു. മാതൃഭാഷ ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് മേഖല സെക്രട്ടറി തോമസ് ശെൽവൻ വിശദീകരണം നൽകി. മേഖല എക്സിക്യൂട്ടീവ് അംഗം മണികണ്ഠൻ വട്ടക്കുളം ആശംസകൾ നേർന്നു. രക്ഷിതാക്കളുടെ പ്രതിനിധി അനീഷ് വർഗീസ് പാഠപുസ്തകം അധ്യാപകൻ ജിനു മക്കടയ്ക്ക് കൈമാറി.
ഫഹഹീൽ മേഖലയിലെ ഏഴാമത്തെ ക്ലാസ്സ് മംഗഫ്, ബ്ലോക്ക്‌ 4, സ്ട്രീറ്റ് 21, ബിൽഡിംഗ് 193, ഫ്ലോർ 2, ഫ്ലാറ്റ് 8 ൽ സൈഫുദ്ദീന്റെ വസതിയിൽ ആരംഭിച്ചു. മേഖല മാതൃഭാഷ സമിതി കൺവീനർ അജിത് പോൾ സ്വാഗതം ആശംസിച്ചു. കലാ കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ജിൻസ് തോമസ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. മേഖല എക്സിക്യൂട്ടീവ് അംഗം മണികണ്ഠൻ വട്ടക്കുളം വിശദീകരണം നൽകി. ഫഹാഹീൽ ഈസ്റ്റ് യൂണിറ്റ് കൺവീനർ വിജയകുമാർ ആശംസകൾ നേർന്നു. രക്ഷിതാക്കളുടെ പ്രതിനിധി നസീമ പാഠപുസ്തകം അധ്യാപിക അശ്വതിക്ക് കൈമാറി.
ഫഹഹീൽ മേഖലയിലെ എട്ടാമത്തെ ക്ലാസ് മംഗഫ്, ബ്ലോക്ക്‌ 3, സ്ട്രീറ്റ് 25, ബിൽഡിംഗ് 172 (near Malik Mahal Hotel), ഫ്ലോർ 2, ഫ്ലാറ്റ് 8 ൽ ജോസഫിന്റെ വസതിയിൽ ആരംഭിച്ചു.മേഖല മാതൃഭാഷ സമിതി കൺവീനർ അജിത് പോൾ സ്വാഗതം ആശംസിച്ചു. മേഖല മാതൃഭാഷ സമിതി അംഗം ശിവദാസ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് മേഖല സെക്രട്ടറി തോമസ് ശെൽവൻ മാതൃഭാഷ പഠനത്തെ കുറിച്ച് വിശദീകരണം നൽകി. രക്ഷിതാക്കളുടെ പ്രതിനിധി ജോസഫ് പാഠപുസ്തകം അധ്യാപകൻ വിജയകുമാറിന് കൈമാറി. ക്ലാസുകളിൽ കല കുവൈറ്റ് മേഖല ഭാരവാഹികൾ, മാതൃഭാഷ മേഖല സമിതി അംഗങ്ങൾ പങ്കെടുത്തു.