കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് മലയാളം മിഷന്റെ മാതൃഭാഷാ പഠന പദ്ധതിയുടെ ഭാഗമായി ഫഹാഹീൽ മേഖലയിലെ ഈ വർഷത്തെ ആദ്യത്തെ ക്ലാസ്സ് മംഗഫ്, ബ്ലോക്ക് 3 ൽ ബിനുവിൻറെ വസതിയിൽ ആരംഭിച്ചു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി സി രജീഷ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ പ്രതിനിധിയായി ശ്രീമതി ആൻ മേരി ആശംസകൾ നേർന്നു സംസാരിച്ചു, പഠനോപകരണങ്ങൾ അധ്യാപിക ദീപയ്ക്ക് കൈമാറി.
ഫഹഹീൽ മേഖലയിലെ മൂന്നാമത്തെ ക്ലാസ്, ഫഹാഹീൽ ബ്ലോക്ക് 7 ൽ സതീഷിന്റെ വസതിയിൽ ആരംഭിച്ചു. മാതൃഭാഷ മേഖലാ കൺവീനർ അജിത് പോൾ
ഉദ്ഘാടനം ചെയ്തു, പഠനോപകരണങ്ങൾ അധ്യാപകൻ വിജയകുമാറിന് കൈമാറി.
ഫഹാഹീൽ മേഖലയിലെ നാലാമത്തെ ക്ലാസ് മംഗഫ്, ബ്ലോക്ക് 4 ൽ വിപിൻ്റെ വസതിയിൽ ആരംഭിച്ചു. മാതൃഭാഷ കേന്ദ്ര സമിതി ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ പ്രതിനിധി ജിഷ മധു പഠനോപകരണങ്ങൾഅധ്യാപകൻ ശ്രീരാജിന് കൈമാറി.