Trending

News Details

മാതൃഭാഷ ക്ലാസുകൾ ആരംഭിച്ചു .

  • 30/06/2024
  • 102 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ കല കുവൈറ്റ് മലയാളം മിഷന്റെ മാതൃഭാഷാ പഠന പദ്ധതിയുടെ ഭാഗമായി അബ്ബാസിയ മേഖലയിലെ ഈവർഷത്തെ ആദ്യത്തെ ക്ലാസ് ട്വിൻ ബിൽഡിങ്ങിൽ (നിയർ സിറ്റി ക്ലിനിക്ക് ) ആരംഭിച്ചു. ക്ലാസ്സ്‌ മാതൃഭാഷ കേന്ദ്ര സമിതി കൺവീനർ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപികയായ ശ്രീമതി വന്ദന മുരളീധരന് മാതൃഭാഷ മേഖല കൺവീനർ ജസ്റ്റിൻ പഠനോപകരണങ്ങൾ കൈമാറി.
അബ്ബാസിയ മേഖലയിലെ രണ്ടാമത്തെ ക്ലാസ്. ഫ്ലാറ്റ് മേറ്റ് ബിൽഡിങ്ങിൽ ആരംഭിച്ചു. ക്ലാസ്സ്‌ ബാലവേദി ജനറൽ കൺവീനർ ഹരിരാജ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപികനായ ഷൈനു അലക്സിനു മാതൃഭാഷ മേഖല സമിതി ജോയിൻ കൺവീനർ ഷിജിൻ പഠനോപകരണങ്ങൾ കൈമാറി.
അബ്ബാസിയ മേഖലയിലെ മൂന്നാമത്തെ ക്ലാസ്. കൈബർ ബക്കാല ബിൽഡിങ്ങിൽ ആരംഭിച്ചു. ക്ലാസ്സ്‌ കല കുവൈറ്റ്‌ കേന്ദ്ര കമ്മറ്റി അംഗം സജീവൻ പി പി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനായ ഷാജി ശമുവേലിനു മേഖല എക്സിക്യൂട്ടീവ് അംഗം ബിജു വിദ്യാനന്ദൻ പഠനോപകരണങ്ങൾ കൈമാറി.
അബ്ബാസിയ മേഖലയിലെ നാലാമത്തെ ക്ലാസ്. ജർമ്മൻ ക്ലിനിക്കിന് സമീപം ശ്രീകുമാർ വല്ലനയുടെ ബിൽഡിങ്ങിൽ ആരംഭിച്ചു. ക്ലാസ്സ്‌ കല കുവൈറ്റ്‌ മുൻ കലാവിഭാഗം സെക്രട്ടറി ബഷീർ പെരുമ്പാവൂർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനായ ശ്രീകുമാർ വല്ലനയ്ക്ക് മേഖല എക്സിക്യൂട്ടീവ് അംഗം തസ്‌നിം പഠനോപകരണങ്ങൾ കൈമാറി.
അബ്ബാസിയ മേഖലയിലെ അഞ്ചാമത്തെ ക്ലാസ്. ഗൾഫ് റെസ്റ്റോറന്റ് ബിൽഡിങ്ങിൽ ആരംഭിച്ചു. മാതൃഭാഷ അബ്ബാസിയ മേഖല ജോയിൻ കൺവീനർ വന്ദന ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകനായ എഡിന് മേഖല എക്സിക്യൂട്ടീവ് അംഗം സുനീർ അലി പഠനോപകരണങ്ങൾ കൈമാറി.