കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ് ഫഹഹീൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബേസിക് ഫയർ സേഫ്റ്റി എന്ന വിഷയത്തിൽ ലെസ്സൺസ് ഫ്രം ദ ഫ്ലെയിംസ് എന്ന പേരിൽ നടത്തിയ വെബിനാർ വിജ്ഞാനപ്രദമായി. ബാലവേദി കുവൈറ്റ് ഫഹഹീൽ മേഖല പ്രസിഡൻ്റ് സെൻഹ ജിത് അധ്യക്ഷത വഹിച്ച ചടങ്ങ് കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി രജീഷ് സി ഉൽഘാടനം ചെയ്തു. കല കുവൈറ്റ് ആക്ടിംഗ് പ്രസിഡൻ്റ് റിച്ചി,ട്രഷറർ അനിൽ കുമാർ,ബാലവേദി കേന്ദ്ര കോഡിനേറ്റർ തോമസ് സെൽവൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന്
നടന്ന വെബിനറിൽ പ്രശസ്ത സേഫ്റ്റി കൺസൾട്ടന്റ് എക്സ്പേർട്ട് ജോബി തോമസ് അഗ്നി സുരക്ഷയെപ്പറ്റിയും മുൻകരുതലുകളെ പറ്റിയും, രക്ഷാപ്രവർത്തനങ്ങളെ പറ്റിയും വിശദീകരിച്ചു.
മുന്നൂറോളം കുട്ടികൾ പങ്കെടുത്ത വെബിനാറിന് ബാലവേദി ഫഹഹീൽ മേഖല ജോയിൻ സെക്രട്ടറി അനാമിക സനൽ സ്വാഗതവും , ടാഗോർ ക്ലബ്ബ് സെക്രട്ടറി വർഷ രജീഷ് നന്ദിയും രേഖപ്പെടുത്തി.
പൂർണ്ണമായും കുട്ടികളുടെ മേൽനോട്ടത്തിൽ നടത്തിയ വെബ്നാർ മലർവാടി ക്ലബ് പ്രസിഡൻറ് നിരഞ്ജൻ സുരേഷ്, ചാച്ചാജി ക്ലബ് വൈസ് പ്രസിഡൻറ് ആദിനാഥ് ബിനു , ബാലവേദി ഫഹഹീൽ മേഖലാ പ്രസിഡണ്ട് സെൻഹ ജിത്ത് എന്നിവർ നിയന്ത്രിച്ചു.