Trending

News Details

കല കുവൈറ്റ്‌ സാമ്പത്തിക സഹായം കൈമാറി.

  • 19/06/2024
  • 332 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അംഗമായിരിക്കെ മരണപ്പെട്ട തൃശൂർ മുല്ലശ്ശേരിയിലെ സനോജ് സത്യന്റെ ആശ്രിതർക്ക് സാമ്പത്തിക സഹായം കൈമാറി. സനോജിന്റെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ മണലൂർ എം. എൽ. എ മുരളി പെരുന്നെല്ലി തുക കൈമാറി.കല കുവൈറ്റ് പ്രസിഡന്റ് അനൂപ് മങ്ങാട്ട്, ജോയിന്റ് സെക്രട്ടറി ബിജോയ്, സി പി എം മണലൂർ ഏരിയ കമ്മിറ്റി സെക്രട്ടറി സി കെ വിജയൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രസാദ് ,കല കുവൈറ്റ് അബ്ബസിയ മേഖല കമ്മിറ്റി അംഗം സജേഷ് ,കലയുടെ സജീവപ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.