Trending

News Details

കല കുവൈറ്റ്‌ അനുശോചനയോഗം സംഘടിപ്പിച്ചു

  • 16/06/2024
  • 412 Views

കല കുവൈറ്റ്‌ അനുശോചനയോഗം സംഘടിപ്പിച്ചു 

കുവൈറ്റ്‌ സിറ്റി: മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ അഗ്നിനിബാധയിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്റെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു ഫിന്റാസ് കോ-ഓപ്പറേറ്റീവ് ഹാളിൽ കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കല കുവൈറ്റ്‌ മുൻ ഭാരവാഹി ജെ. സജി, വനിതാവേദി ആക്ടിങ് സെക്രട്ടറി പ്രസീത ജിതിൻ പ്രകാശ്, വിവിധ സംഘടന നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, മരണപ്പെട്ടവരുടെ സുഹൃത്തുക്കൾ എന്നിവർ അനുശോചനം അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ്‌ സമൂഹ്യ വിഭാഗം സെക്രട്ടറി ജിൻസ് തോമസ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു, കല കുവൈറ്റ്‌ ട്രഷറർ അനിൽകുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ്‌ ആക്ടിങ് സെക്രട്ടറി ബിജോയ്‌ സ്വാഗതം പറഞ്ഞ അനുശോചന യോഗത്തിന് അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് നന്ദി പറഞ്ഞു.