സാൽമിയ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു
സാൽമിയ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് സാൽമിയ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു. സാൽമിയ മേഖല എക്സിക്യൂട്ടീവ് അംഗം സന്തോഷ് രഘുവിന്റെ അധ്യക്ഷതയിൽ സാൽമിയ കല സെന്ററിൽ ചേർന്ന യോഗത്തിൽ കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട് മാതൃഭാഷ ക്ലാസ്സുകളെ കുറിച്ചുള്ള വിശദീകരണം നൽകി. മാതൃഭാഷ ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ് , മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി ,കല കുവൈറ്റ് വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് ,കേന്ദ്ര കമ്മിറ്റി അംഗം പി. ആർ . കിരൺ , സാൽമിയ മേഖല പ്രസിഡന്റ് രാജു ചാലിൽ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. സാൽമിയ മേഖല മാതൃഭാഷാ സമിതി കൺവീനറായി ഗിരീഷിനെയും , ജോയിന്റ് കൺവീനർമാരായി റിജിൻ രാജ്, അനസ് എന്നിവരെയും പതിനൊന്ന് അംഗ മാതൃഭാഷ സമിതിയെയും തെരെഞ്ഞെടുത്തു. സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ സ്വാഗതവും മാതൃഭാഷ സമിതി മേഖല കൺവീനർ ഗിരീഷ് നന്ദിയും പറഞ്ഞു.