കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മാതൃഭാഷാ സമിതി രൂപീകരിച്ചു.
കേരള ആർട്ട്സ് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മാതൃഭാഷാ സമിതി രൂപീകരിച്ചു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേർസ് അസ്സോസിയേഷൻ, കല കുവൈറ്റ്, 33 വർഷമായി നടത്തിവരുന്ന, സൗജന്യ മാതൃ ഭാഷാപഠന പദ്ധതിയുടെ 2024 വർഷത്തെ കേന്ദ്ര മാതൃഭാഷ സമിതി രൂപീകരിച്ചു.കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ അബ്ബാസിയ കല സെന്ററിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.മലയാള മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി .ലോക കേരള സഭാംഗം ആർ നാഗനാഥൻ , കല കുവൈറ്റ് ട്രഷറർ അനിൽകുമാർ മറ്റു വിവിധ മേഖലയിലെ മാതൃഭാഷ പ്രവർത്തകർ, അധ്യാപകർ എന്നിവർ സംസാരിച്ചു. കല കുവൈറ്റ് വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് വേദിയിൽ സന്നിഹിതനായിരുന്നു. തുടർന്ന് കേന്ദ്ര മാതൃഭാഷ സമിതി ജനറൽ കൺവീനറായി അജ്നാസിനേയും , കൺവീനർമാരായി അനിഷ് മണിയൻ,തോമസ് വർഗീസ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
മേഖല കൺവീനർമാരായി ജസ്റ്റിൻ (അബ്ബാസിയ), ഗിരീഷ് (സാൽമിയ),ഗായത്രി (അബു ഹലീഫ),അജിത് പോൾ(ഫാഹാഹീൽ) എന്നിവരെ തിരഞ്ഞെടുത്തു. കല കുവൈറ്റ് ജോയന്റ് സെക്രട്ടറി ബിജോയ് സ്വാഗതവും മാതൃഭാഷ ജനറൽ കൺവീനർ അജ്നാസ് നന്ദിയും രേഖപ്പെടുത്തി. ഈ വർഷത്തെ അവധിക്കാല ക്ലാസ്സുകൾ ജൂൺ ആദ്യം ആരംഭിക്കുമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.