Trending

News Details

ലോകകേരള സഭ നാലാമത് സമ്മേളനം ജൂൺ 13,14,15

  • 31/05/2024
  • 133 Views

ലോകകേരള സഭ നാലാമത് സമ്മേളനം ജൂൺ 13,14,15

കുവൈറ്റ് സിറ്റി: ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും, കേരള സംസ്കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനും വേണ്ടി രൂപീകരിച്ച   ലോകകേരള സഭയുടെ നാലാമത് സമ്മേളനം  ജൂണ്‍ 13 മുതല്‍ 15 വരെ തീയതികളിൽ തിരുവനന്തപുരത്ത് നടക്കും . ആർ  നാഗനാഥൻ, ടി വി ഹിക്മത് ,സജി തോമസ് മാത്യു, രജീഷ് സി (കല കുവൈറ്റ്) അമിന അജ്നാസ്(വനിതാവേദി)എന്നിവരാണ് നാലാമത് സമ്മേളനത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്ന കല കുവൈറ്റ്‌, വനിതാവേദി കുവൈറ്റ്  പ്രിതിനിധികൾ . വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നതായും, പ്രവാസികളുടെ പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനു എല്ലാ വിധ ആശംസകൾ നേരുന്നതായും  കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട് , ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ  പറഞ്ഞു.