Trending

News Details

ബാലകലാമേള-2024 സംഘടിപ്പിച്ചു

  • 03/05/2024
  • 285 Views

കാഴ്ച്ചകാരുടെ മനം കവർന്ന സർഗോത്സവ വേദിയായി ബാലകലാമേള2024.

കുവൈത്ത് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് സംഘടിപ്പിച്ച ബാലകലാമേള2024 കാഴ്ച്ചകാരുടെ മനം കവർന്ന സർഗോത്സവ വേദിയായി.കുവൈറ്റിലെ 28 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി  1000ത്തോളം വരുന്ന മത്സരാർത്ഥികൾ മാറ്റുരച്ചു.പതിമൂന്ന് വേദികളിലായി പതിനഞ്ച് മത്സരയിനങ്ങൾ അരങ്ങേറി.അത്യന്ത്യം ആവേശം നിറഞ്ഞ മത്സരങ്ങൾ കാണാൻ മൂവായിരത്തോളം ആളുകളാണ് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ എത്തിയത്.കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ലോക കേരളസഭാംഗം ആർ.നാഗനാഥൻ ഉദ്ഘാടനം നിർവഹിച്ചു.വനിതാവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ,ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ്‌,കല കുവൈറ്റ്‌ ട്രഷറർ അനിൽകുമാർ, ജോയിൻ സെക്രട്ടറി ബിജോയ്‌,വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.കല കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിന് ബാലകലാമേള2024 ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ്‌ നന്ദി പ്രകാശിപ്പിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനദാനം  കല കുവൈറ്റ്‌ ഭാരവാഹികൾ നിർവഹിച്ചു.