Trending

News Details

കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റി പ്രതിമാസ പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.

  • 30/03/2024
  • 809 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ പുസ്തക ആസ്വാദനത്തിന്റെ ഈ വർഷത്തെ രണ്ടാം സദസ്സ് സംഘടിപ്പിച്ചു. അബുഹലിഫ മേഖല പ്രസിഡന്റ് സന്തോഷിന്റെ അധ്യക്ഷതയിൽ മെഹബുള്ള കല സെന്ററിൽ നടന്ന പരിപാടിയിൽ സതീഷ് ബാബു കൊല്ലമ്പലത്തിന്റെ "പരിസ്ഥിതി മലിനീകരണം" എന്ന പുസ്തകം മെഹബുള്ള സീ സൈഡ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം അജിത് വർഗീസ് അവതരിപ്പിച്ചു. തുടർന്ന് അംഗങ്ങളുടെ ചർച്ചയും നടന്നു. പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് കല കുവൈറ്റ്‌ സാഹിത്യ വിഭാഗം സെക്രട്ടറി ദേവി സുഭാഷ് സംസാരിച്ചു.
50 ൽ പരം ആളുകൾ പങ്കെടുത്ത പുസ്തക ആസ്വാദനത്തിന് അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും, മേഖലാ എക്‌സിക്യൂട്ടീവ് അംഗം വിനോദ് പ്രകാശ് നന്ദിയും രേഖപ്പെടുത്തി.