Trending

News Details

കല കുവൈറ്റ്‌ ബാലകലാമേള2024 രെജിസ്ട്രേഷൻ ആരംഭിച്ചു.

  • 28/03/2024
  • 1349 Views

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ സംഘടിപ്പിക്കുന്ന ബാലകലാമേള2024 ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ആരംഭിച്ചു.
മെയ് 3 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ നടക്കുന്ന ബാലകലാമേളയിൽ ഭരതനാട്യം(സീനിയർ, ജൂനിയർ) മോഹിനിയാട്ടം(സീനിയർ, ജൂനിയർ)നാടോടി നൃത്തം, ഗ്രൂപ്പ് ഡാൻസ്, ഫാൻസി ഡ്രസ്സ്, മാപ്പിളപ്പാട്ട്, ലൈറ്റ് മ്യൂസിക്, ക്ലാസിക് മ്യൂസിക്, മോണോ ആക്ട്,റെസിറ്റേഷൻ(മലയാളം),റെസിറ്റേഷൻ(ഇംഗ്ലീഷ്),ഇലോക്യൂഷൻ(മലയാളം സീനിയർ, ജൂനിയർ),ഇലോക്യൂഷൻ(ഇംഗ്ലീഷ് സീനിയർ,ജൂനിയർ),എസ്സെ റൈറ്റിഗ്( ഇംഗ്ലീഷ് സീനിയർ, ജൂനിയർ) സ്റ്റോറി ടെല്ലിങ്(kindergarten)തുടങ്ങി പതിനഞ്ച് മത്സര ഇനങ്ങളാണ് ഉള്ളത്.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് എവർ റോളിംഗ് ട്രോഫിയും, കലാതിലകം കലാപ്രതിഭ എന്നിവ നേടുന്ന മത്സരാർത്ഥികൾക്ക് സ്വർണ്ണ മെഡലുകളും സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.kalakuwait.com എന്ന ലിങ്ക് സന്ദർശിക്കുക,മറ്റ് കൂടുതൽ വിവരങ്ങൾക്ക് 66174811,67645994,75811232,99154202,60675760 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.