Trending

News Details

ഇ.എം.എസ് എ കെ ജി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

  • 25/03/2024
  • 525 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ ഇ.എം.എസ്, എ കെ ജി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു കല കുവൈറ്റ്‌ പ്രസിഡന്റ് അനൂപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ അബ്ബാസിയ കല സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സാമൂഹിക പ്രവർത്തകൻ കെ ജയദേവൻ വെർച്വലായി മുഖ്യ പ്രഭാഷണം നടത്തി. അനുസ്മരണ സമ്മേളനത്തിൽ കല കുവൈറ്റ്‌ സാഹിത്യ വിഭാഗം സെക്രട്ടറി ദേവീ സുഭാഷ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു തുടർന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സി കെ നൗഷാദ്,രജീഷ് സി, മുൻ ഭാരവാഹിയായിരുന്ന ജെ സജി എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് വേദിയിൽ സന്നിഹിതനായിരുന്നു.കല കുവൈറ്റ്‌ ആക്ടിംഗ് സെക്രട്ടറി ബിജോയ്‌ സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ അനിൽ കുമാർ നന്ദി രേഖപ്പെടുത്തി.നാല് മേഖലകളിൽ നിന്നുമായി നൂറിലധികം പ്രവർത്തകർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.