കല കുവൈറ്റ് Lets walk challenge മത്സരത്തിന്റെ സമ്മാനദാനവും മെഡിക്കൽ സെമിനാറും സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് അംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി "നല്ല ആരോഗ്യത്തിനായി അല്പം നടക്കാം"എന്ന മുദ്രാവാക്യം ഉയർത്തി അബുഹലിഫ മേഖല കമ്മിറ്റി സംഘടിപ്പിച്ച 27 ദിവസം നീണ്ടുനിന്ന Lets walk challenge മത്സരം സമാപിച്ചു . കല കുവൈറ്റ് അബുഹലിഫ മേഖല പ്രസിഡന്റ് കെ ജി സന്തോഷിന്റെ അദ്ധ്യക്ഷതയിൽ മെഹബുള്ള കല സെന്ററിൽ വച്ച് നടന്ന സമാപന ചടങ്ങ് കല കുവൈറ്റ്
പ്രസിഡന്റ് അനൂപ് മങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു.കല കുവൈറ്റ് കായിക വിഭാഗം ആക്ടിങ് സെക്രട്ടറി സജിൻ മുരളി,സാമൂഹിക വിഭാഗം സെക്രട്ടറി ജിൻസ്, മേഖല സാമൂഹിക വിഭാഗം ചുമതല വഹിക്കുന്ന സുബിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം സ്വാഗതമാശംസിച്ച ചടങ്ങിന് മേഖല കായിക വിഭാഗം ചുമതല വഹിക്കുന്ന അഭിലാഷ് നന്ദി പ്രകാശിപ്പിച്ചു.
ലെറ്റസ് വാക് ചലഞ്ച് സമാപന ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കൽ സെമിനാറിൽ അലിയ ഹോസ്പിറ്റലിലെ ഡോ : ഗോപകുമാർ ജീവിതശൈലി രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തെ ആസ്‌പദമാക്കി ക്ലാസ് എടുത്തു.
മത്സരത്തിൽ ദിവസവും ശരാശരി 30000 സ്റ്റെപ്പോടുകൂടി 810000 സ്റ്റെപ്പ് പൂർത്തിയാക്കിയ 9 പേരിൽ നിന്നും നറുക്കെടുപ്പിലൂടെ അബ്ബാസിയ ഡി യൂണിറ്റിലെ സന്തോഷ് ഒന്നാം സ്ഥാനവും,അബ്ബാസിയ ബി യൂണിറ്റിലെ നിഷാന്ത് ജോർജ് രണ്ടാം സ്ഥാനവും, മെഹബുള്ള ഇ യൂണിറ്റിലെ അജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബിപിൻ (മംഗഫ് സി), ബിജു മല്ലപ്പള്ളി (ഹസാവി ബി), ജോൺസൻ (അലിയാ സൗത്ത്), ജിജി അനീഷ് (ഫഹഹീൽ സെൻട്രൽ), മിഥുൻ (മെഹബുള്ള സൗത്ത്), സ്റ്റിൽവിൻ (മെഹബുള്ള എച്ച്) എന്നിവർക്കും, ദിവസവും ശരാശരി 10000 സ്റ്റെപ്പോടുകൂടി 270000 സ്റ്റെപ്പ് പൂർത്തിയാക്കിയ 134 പേരിൽ നിന്നും നറുക്കെടുപ്പിലൂടെ സുരേന്ദ്രൻ (മെഹബുള്ള എ), എൽദോസ് (അബുഹലിഫ സി), രാജീവ്(മംഗഫ് സി)എന്നീ മൂന്ന് പേർക്കും പ്രോത്സാഹന സമ്മാനവും നൽകി.ലെറ്റസ് വാക് ചലഞ്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ മെഹബുള്ള നോർത്ത് യൂണിറ്റ് അംഗം അബീഷ് വിജയിയായി. വിജയികൾക്കുള്ള സമ്മാനദാനം കേന്ദ്ര - മേഖല ഭാരവാഹികൾ നിർവഹിച്ചു. കലയുടെ നാല് മേഖലകളിൽ നിന്നായി മുന്നൂറ്റി അൻപതിലേറെ ആളുകൾ മത്സരത്തിൽ പങ്കെടുത്തു. സമ്മാനദാന ചടങ്ങിലും സെമിനാറിലും നൂറിലധികം ആളുകൾ പങ്കെടുത്തു.