കാരംസ് ടൂർണമെന്റ് മത്സരത്തിന് തുടക്കം കുറിച്ചു
കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന കാരംസ് ലീഗ് ടൂർണമെന്റിന് തുടക്കം കുറിച്ചു , അബ്ബാസിയ കല സെന്ററിൽ മേഖല പ്രസിഡന്റ് സുരേഷ് കോഴഞ്ചേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കല കുവൈറ്റ് ആക്‌റ്റിംഗ് സെക്രട്ടറി ബിജോയ് വി ഉദ്‌ഘാടനം ചെയ്തു, കല കുവൈറ്റ് പ്രസിഡന്റ് അനൂപ് മങ്ങാട്ട്, കായികവിഭാഗം ആക്‌റ്റിംഗ് സെക്രട്ടറി സജിൻ മുരളി എന്നിവർ ടൂർണമെന്റിന് ആശംസകളറിയിച്ചു സംസാരിച്ചു.അബ്ബാസിയ മേഖല ആക്‌റ്റിംഗ് സെക്രട്ടറി സി കെ നൗഷാദ് സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം അശോകൻ കൂവ നന്ദി രേഖപ്പെടുത്തി.അബ്ബാസിയ കല സെന്ററിൽ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ വൈകീട് 7 മണിമുതലാണ് മത്സരങ്ങൾ നടക്കുക.നൂറോളം മത്സരാർത്ഥികളാണ് സിംഗിൾസ്, ഡബ്ബിൾസ് എന്നീ ക്യാറ്റഗറികളിലായി ടൂർണമെന്റിൽ കല കുവൈറ്റിന്റെ നാലു മേഖലകളിൽ നിന്നുമായി പങ്കെടുക്കുന്നത്.