കല കുവൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് ഹസാവി എ & സി യൂണിറ്റ് ടീം ജേതാക്കളായി.
കുവൈറ്റ് സിറ്റി, കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഈ വർഷത്തെ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഹസാവി എ & സി യൂണിറ്റ് ടീം ജേതാക്കളായി.അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് ടീമാണ് റണ്ണേഴ്‌സ് അപ്പ്. കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന ചടങ്ങിൽ കെഫാക്ക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി മത്സരങ്ങൾ ഉദ്ഘാടനം ചെയ്‌തു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി ബിജോയ്, ട്രഷറർ
അനിൽകുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.കല കുവൈറ്റ് വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്,ഫഹഹീൽ മേഖല സെക്രട്ടറി തോമസ് ശെൽവൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കല കുവൈറ്റ് കായിക വിഭാഗം ആക്ടിംഗ് സെക്രട്ടറി സജിൻ മുരളി സ്വാഗതം ആശംസിച്ച ചടങ്ങിന് സംഘാടക സമിതി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം നന്ദി രേഖപ്പെടുത്തി.
ഫഹാഹീൽ സൂഖ് സബ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ നാല് മേഖലകളിൽ നിന്നായി 40 ടീമുകൾ പങ്കെടുത്തു.
ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി ഹസാവി എ & സി യൂണിറ്റ് ടീമിന്റെ സഹൽ,ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളായി ഇർഫാദ് ഹസാവി എ & സി യൂണിറ്റ് ടീം, അസ്മൽ അബ്ബാസിയ എഫ്. ബി യൂണിറ്റ് ടീം എന്നിവരും ബെസ്റ്റ് ഗോൾക്കീപ്പറായി അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് ടീമിലെ സനികേഷ്,ബെസ്റ്റ് ഡിഫന്ററായി ഹസാവി എ & സി യൂണിറ്റ് ടീമിലെ റിയാസിനേയും, ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി ഹസാവി എ & സി യൂണിറ്റ് ടീമിലെ നവീദിനേയും തിരഞ്ഞെടുത്തു. വിജയികൾക്ക് കല കുവൈറ്റ് ഭാരവാഹികൾ സമ്മാനദാനം നിർവ്വഹിച്ചു.