Trending

News Details

കല കുവൈറ്റ് മെഹബുള ബി യൂണിറ്റ്‌ കാരംസ്‌ ടൂർണ്ണമെന്റ്‌ സംഘടിപ്പിച്ചു.

  • 03/03/2024
  • 669 Views

കേരള ആർട്ട് ലവേർഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മെഹബുള ബി യൂണിറ്റിന്റെ നേതൃത്വത്തിൽ മെഹബുള കല സെന്ററിൽ വച്ച് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. യൂണിറ്റ് എക്സിക്യുട്ടീവ് അംഗം നാസർ കടലുണ്ടി അധ്യക്ഷത വഹിച്ച പരിപാടി കല കുവൈറ്റ്‌ പ്രസിഡന്റ് അനൂപ് മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ മീഡിയ സെക്രട്ടറി പ്രജോഷ് ടി, അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം, മേഖല കായിക വിഭാഗം ചുമതല വഹിക്കുന്ന അഭിലാഷ് ബേബി, മേഖല എക്സിക്യൂട്ടീവ് അംഗം ഷാജി രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച്‌ സംസാരിച്ചു. അബുഹലീഫ മേഖലയിലെ 26 ഓളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ അബുഹലിഫ ബി യൂണിറ്റിന് വേണ്ടി മത്സരിച്ച‌ പ്രസീത ജിതിൻ - ഷാജി രവീന്ദ്രൻ ടീം ഒന്നാം സ്ഥാനവും, മെഹബുള ബി യൂണിറ്റിന് വേണ്ടി മത്സരിച്ച അസ്‌കർ - ജ്യോതിഷ് ചെറിയാൻ ടീം രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനവിതരണം കല കുവൈറ്റ്‌ മീഡിയ സെക്രട്ടറി പ്രജോഷ്, മേഖല സെക്രട്ടറി രഞ്ജിത്ത്, മേഖല കായിക വിഭാഗം ചുമതല വഹിക്കുന്ന അഭിലാഷ് ബേബി, യൂണിറ്റ് കൺവീനർ എബിൻ എന്നിവർ നടത്തി. കേന്ദ്ര കമ്മിറ്റി - മേഖല കമ്മിറ്റി അംഗങ്ങൾ പരിപാടിയിൽ സന്നിഹിതരായിരുന്നു. യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ,യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടിയ്ക്ക്‌ നേതൃത്വം നൽകി. പരിപാടിക്ക് മെഹബുള ബി യൂണിറ്റ് കൺവീനർ എബിൻ സ്വാഗതവും, ജോ കൺവീനർ മൊയ്‌തൂട്ടി നന്ദിയും രേഖപ്പെടുത്തി.