Trending

News Details

നമുക്ക് ഒന്നിച്ച് നടക്കാം

  • 01/03/2024
  • 480 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്‌ അബുഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ലെറ്റസ്‌ വാക് ചലഞ്ചിന്റെ ഭാഗമായി നമുക്ക് ഒന്നിച്ച് നടക്കാം എന്ന പരിപാടി
മേഖലയിലെ ഫിന്റാസ് പാർക്ക് കേന്ദ്രികരിച്ച് സംഘടിപ്പിച്ചു . മേഖല എക്‌സിക്യൂട്ടീവ് അംഗം ഗായത്രി അധ്യക്ഷത വഹിച്ച പരിപാടി കല കുവൈറ്റ്‌ ട്രഷറർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, കേന്ദ്ര കമ്മിറ്റി അംഗം ശങ്കർ റാം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പരിപാടിയിൽ നിരവധി മത്സരാർത്ഥികളും കേന്ദ്ര കമ്മിറ്റി,മേഖല കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്‌സിക്യൂട്ടീവ് അംഗം സുബിൻ നന്ദി രേഖപ്പെടുത്തി.
ലെറ്റസ്‌ വാക് മത്സരം ഫെബ്രുവരി 18 നാണ് ആരംഭിച്ചത് മാർച്ച്‌ 15 ന് അവസാനിക്കും. ഇതിന്റെ ഭാഗമായുള്ള ഫോട്ടോഗ്രാഫി മത്സരം ഇപ്പോൾ നടന്നു വരികയാണ്.