പുസ്തകപരിചയം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് ഫഹാഹീൽ മേഖലയുടെ ആഭിമുഖ്യത്തിൽ ''ഞാൻ വായിച്ച പുസ്തകം "വായനക്കാർ വായിച്ച പുസ്തകം പരിചയപെടുത്തുന്ന പരിപാടി സംഘടിപ്പിച്ചു. ഫഹാഹീൽ മേഖല പ്രസിഡന്റ് ദേവദാസ് സെൽവരാജിന്റെ അധ്യക്ഷതയിൽ കല സെന്റർ മംഗഫിൽ നടന്ന പരിപാടി കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി ബിജോയ് ഉദ്‌ഘാടനം ചെയ്തു.
കല കുവൈറ്റ് പ്രസിഡന്റ് അനൂപ് മാങ്ങാട്ട്, ട്രഷറർ അനിൽ കുമാർ, സാഹിത്യവിഭാഗം സെക്രട്ടറി ദേവി സുഭാഷ് എന്നിവർ ആശംസകൾ അർപ്പിച്ച്
സംസാരിച്ചു. തുടർന്ന് പി ആർ ബാബു, ലിപി പ്രസീദ്, ഉത്തമൻ കുമാരൻ, ബോബി ജോബി, കവിത അനൂപ്, അജിത് വി, ഷിബു കുര്യാക്കോസ്, പ്രവീണ കെ മോനി, മണിക്കുട്ടൻ, മഞ്ജു ജൈജു, പ്രസീത പാട്യം, സജ്‌ന മേനോൻ, അജയകുമാർ, ജയരാജ് എന്നിവർ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി.ബാലവേദി പ്രവർത്തകരായ ആദിനാഥ് ബിനു, കീർത്തന ഷാനി എന്നിവർ അവതാരകാരായിരുന്നു.ഫാഹഹീൽ മേഖല സെക്രട്ടറി തോമസ് ശെൽവൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം മണികണ്ഠൻ വട്ടംകുളം നന്ദി രേഖപ്പെടുത്തി.
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ പുസ്തക ആസ്വാദന പരിപാടിയുടെ ഈ വർഷത്തെ ആദ്യ സദസ്സ് സംഘടിപ്പിച്ചു. അബുഹലിഫ മേഖല പ്രസിഡന്റ് സന്തോഷിന്റെ അധ്യക്ഷതയിൽ മെഹബുള്ള കല സെന്ററിൽ വച്ച് നടന്ന പരിപാടി കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം എം പി മുസ്ഫർ ഉദ്ഘാടനം ചെയ്തു. എൻ എസ് മാധവന്റെ "തിരുത്ത്" എന്ന ചെറുകഥ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കമായത്.
60 ൽ പരം
ആളുകൾ പങ്കെടുത്ത പുസ്തകാസ്വാദനത്തിൽ കല കുവൈറ്റ് അബുഹലിഫ ബി യൂണിറ്റ് അംഗം ജിതിൻ പ്രകാശ് പുസ്തക അവതരണം നടത്തി. തുടർന്ന് അംഗങ്ങളുടെ ചർച്ചയും നടന്നു. പരിപാടിക്ക് അബുഹലിഫ മേഖല സാഹിത്യ വിഭാഗം ചുമതല വഹിക്കുന്ന പ്രസീത ജിതിൻ സ്വാഗതവും, മേഖല എക്സിക്യൂട്ടീവ് അംഗം മണിക്കുട്ടൻ നന്ദിയും രേഖപ്പെടുത്തി.
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുസ്തക ആസ്വാദന സദസ്സ് സംഘടിപ്പിച്ചു. സാൽമിയ മേഖല എക്സിക്യൂട്ടീവ് അംഗം ലിജോയുടെ അധ്യക്ഷതയിൽ സാൽമിയ കല സെന്ററിൽ കല കുവൈറ്റ് പ്രസിഡണ്ട് അനൂപ് മങ്ങാട്ട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സാൽമിയ മേഖല കമ്മിറ്റി അംഗം അജിത്ത് പട്ടമന ബി .ജയമോഹന്റെ “നൂറു സിംഹാസനങ്ങൾ” എന്ന പുസ്തകം അവതരിപ്പിച്ചു . ജോസഫ് നാനി മോഡറേറ്റാറായി പ്രവർത്തിച്ച പരിപാടിയിൽ നിരവധിപേർ ചർച്ചയിൽ
പങ്കെടുത്തു. കല കുവൈറ്റ് ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടവ് അംഗം ന ജിജുലാൽ നന്ദി പറഞ്ഞു .
കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ ,കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു.അബ്ബാസിയ കല സെന്ററിൽ മേഖല പ്രസിഡന്റ് സുരേഷ് കോഴഞ്ചേരിയുടെ അധ്യക്ഷതയിൽ നടന്ന സാഹിത്യ സദസ്സ് കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം എം പി മുസ്ഫർ "ചോരയും കണ്ണീരും നനഞ്ഞ വഴികൾ " എന്ന പുസ്തകം പരിചയപ്പെടുത്തി .തുടർന്ന് നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു.അബ്ബാസിയ മേഖല ആക്ടിംഗ് സെക്രട്ടറി സി കെ നൗഷാദ്,മറ്റ് കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ നൂറോളം പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു .അബ്ബാസിയ മേഖലാ എക്സിക്യൂട്ടീവ് അംഗം മനോജ് സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം ജഗദീഷ് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.