Trending

News Details

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

  • 24/02/2024
  • 599 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ,കല കുവൈറ്റ് അബ്ബാസിയ മേഖലയുടെ നേതൃത്വത്തിൽ കെ.എം.എഫിന്റെ സഹകരണത്തോടെ ബ്ലഡ് പ്രഷർ ,ബ്ലഡ് ഷുഗർ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.അബ്ബാസിയ മേഖലാ പ്രെഡിഡന്റ് സുരേഷ് കോഴഞ്ചേരിയുടെ അധ്യക്ഷതയിൽ കല സെന്ററിൽ നടന്ന ക്യാമ്പ് കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു.കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി ജിൻസ് തോമസ് ,കെ എം എഫ് സെക്രട്ടറി ബിൻസിൽ എന്നിവർ സംസാരിച്ചു .അബ്ബാസിയ മേഖല ആക്റ്റിംങ് സെക്രട്ടറി സി കെ നൗഷാദ് സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖലാ എക്സിക്യൂട്ടീവ് അംഗം ബിജു ജോസ് നന്ദി രേഖപ്പെടുത്തി.നിരവധി അംഗങ്ങളാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത് .