Trending

News Details

സാഹിത്യ സദസ്സ് സംഘടിപ്പിച്ചു

  • 26/02/2024
  • 675 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ ,കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു.അബ്ബാസിയ കല സെന്ററിൽ മേഖല പ്രസിഡന്റ് സുരേഷ് കോഴഞ്ചേരിയുടെ അധ്യക്ഷതയിൽ നടന്ന സാഹിത്യ സദസ്സ് കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം എം പി മുസ്ഫർ "ചോരയും കണ്ണീരും നനഞ്ഞ വഴികൾ " എന്ന പുസ്തകം പരിചയപ്പെടുത്തി .തുടർന്ന് നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു.അബ്ബാസിയ മേഖല ആക്ടിംഗ് സെക്രട്ടറി സി കെ നൗഷാദ്,മറ്റ് കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെ നൂറോളം പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു .അബ്ബാസിയ മേഖലാ എക്സിക്യൂട്ടീവ് അംഗം മനോജ് സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം ജഗദീഷ് ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.