Trending

News Details

കല കുവൈറ്റ് പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.

  • 26/02/2024
  • 345 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുസ്തക ആസ്വാദന സദസ്സ് സംഘടിപ്പിച്ചു. സാൽമിയ മേഖല എക്സിക്യൂട്ടീവ് അംഗം ലിജോയുടെ അധ്യക്ഷതയിൽ സാൽമിയ കല സെന്ററിൽ കല കുവൈറ്റ്‌ പ്രസിഡണ്ട് അനൂപ് മങ്ങാട്ട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സാൽമിയ മേഖല കമ്മിറ്റി അംഗം അജിത്ത് പട്ടമന ബി .ജയമോഹന്റെ “നൂറു സിംഹാസനങ്ങൾ” എന്ന പുസ്തകം അവതരിപ്പിച്ചു . ജോസഫ് നാനി മോഡറേറ്റാറായി പ്രവർത്തിച്ച പരിപാടിയിൽ നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു. കല കുവൈറ്റ് ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടവ് അംഗം ന ജിജുലാൽ നന്ദി പറഞ്ഞു .