Trending

News Details

കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റി പുസ്തക ആസ്വാദനം സംഘടിപ്പിച്ചു.

  • 26/02/2024
  • 320 Views

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലീഫ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ പുസ്തക ആസ്വാദന പരിപാടിയുടെ ഈ വർഷത്തെ ആദ്യ സദസ്സ് സംഘടിപ്പിച്ചു. അബുഹലിഫ മേഖല പ്രസിഡന്റ് സന്തോഷിന്റെ അധ്യക്ഷതയിൽ മെഹബുള്ള കല സെന്ററിൽ വച്ച് നടന്ന പരിപാടി കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗം എം പി മുസ്ഫർ ഉദ്ഘാടനം ചെയ്തു. എൻ എസ് മാധവന്റെ "തിരുത്ത്" എന്ന ചെറുകഥ അവതരിപ്പിച്ചുകൊണ്ടാണ് തുടക്കമായത്.
60 ൽ പരം ആളുകൾ പങ്കെടുത്ത പുസ്തകാസ്വാദനത്തിൽ കല കുവൈറ്റ്‌ അബുഹലിഫ ബി യൂണിറ്റ് അംഗം ജിതിൻ പ്രകാശ് പുസ്തക അവതരണം നടത്തി. തുടർന്ന് അംഗങ്ങളുടെ ചർച്ചയും നടന്നു. പരിപാടിക്ക് അബുഹലിഫ മേഖല സാഹിത്യ വിഭാഗം ചുമതല വഹിക്കുന്ന പ്രസീത ജിതിൻ സ്വാഗതവും, മേഖല എക്‌സിക്യൂട്ടീവ് അംഗം മണിക്കുട്ടൻ നന്ദിയും രേഖപ്പെടുത്തി.