കല കുവൈറ്റ് അബ്ബാസ്സിയ മേഖല പ്രവർത്തക യോഗം സംഘടിപ്പിച്ചു .
                            
                            കുവൈത്ത്  സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് അബ്ബാസ്സിയ മേഖല പ്രവർത്തക യോഗം സംഘടിപ്പിച്ചു .അബ്ബാസ്സിയ കല സെന്ററിൽ മേഖല പ്രസിഡന്റ് സുരേഷ് കോഴഞ്ചേരിയുടെ അധ്യക്ഷതയിൽ നടന്ന യോഗം കല കുവൈറ്റ് പ്രസിഡന്റ് അനൂപ് മങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി  ബിജോയ് സംഘടനയുടെ പ്രവർത്തനങ്ങളേയും ഭാവി പരിപാടികളേയും കുറിച്ച് വിശദീകരിച്ചു. തുടർന്ന് മേഖലയിൽ നിന്നുള്ള പ്രവർത്തകരുടെ ചർച്ചക്ക് ആക്ടിംഗ്  
സെക്രട്ടറി ബിജോയ് മറുപടി പറഞ്ഞു.
ട്രെഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്ജ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.മേഖലയിലെ 29 യൂണിറ്റുകളിൽ നിന്നുമായി 219 പേർ പരിപാടിയിൽ പങ്കെടുത്തു.അബ്ബാസ്സിയ മേഖല സെക്രട്ടറി നവീൻ എളയാവൂർ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം സുരേഷ് ചാലിൽ നന്ദി അർപ്പിച്ചു.