Trending

News Details

കല കുവൈറ്റ് അബുഹലിഫ മേഖല പ്രവർത്തക യോഗം സംഘടിപ്പിച്ചു

  • 15/02/2024
  • 423 Views

കുവൈറ്റ്‌ സിറ്റി:കല കുവൈറ്റ്‌ അബുഹലീഫ മേഖല പ്രവർത്തക യോഗം സംഘടിപ്പിച്ചു.
മെഹബുള കല സെന്ററിൽ മേഖല പ്രസിഡന്റ് സന്തോഷ്‌ കെ ജി യുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രവർത്തക യോഗം കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി ബിജോയ്‌ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ പ്രസിഡന്റ് അനൂപ് മങ്ങാട്ട് സംഘടനയുടെ പ്രവർത്തനങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് വിശദീകരണം നടത്തി. മേഖല എക്‌സിക്യൂട്ടീവ് അംഗം ഷാജി അനുശോചനം രേഖപ്പെടുത്തി. കല കുവൈറ്റ് ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ്, എന്നിവർ യോഗത്തിന് ആശംസകളർപ്പിച്ച് സംസാരിച്ചു.
അബുഹലിഫ മേഖല സംഘടിപ്പിക്കുന്ന Let's walk challenge പരിപാടിയുടെ പോസ്റ്റർ പ്രകാശനം കല കുവൈറ്റ്‌ ആക്ടിങ് സെക്രട്ടറി ബിജോയ്‌ നിർവഹിച്ചു. മേഖല കായിക വിഭാഗം ചുമതല വഹിക്കുന്ന അഭിലാഷ് പരിപാടിയുടെ വിശദീകണം നടത്തി. മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതം ആശംസിച്ച യോഗത്തിന് മേഖല കമ്മിറ്റി എക്സിക്യു്ട്ടീവ് അംഗം സുബിൻ നന്ദി അർപ്പിച്ചു .