Trending

News Details

ബാലവേദി കുവൈറ്റിന് പുതിയ ക്ലബ്ബ് "പുലരി "

  • 05/02/2024
  • 587 Views

കുവൈറ്റ് സിറ്റി : ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ അബുഹലിഫ മേഖലയിൽ, മെഹബുള്ള ബ്ലോക്ക്‌ 2 കേന്ദ്രീകരിച്ച് "പുലരി " ക്ലബ് രൂപീകരിച്ചു.
ബാലവേദി അബുഹലിഫ മേഖല പ്രസിഡന്റ് ഏബൽ അജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കല കുവൈറ്റ്‌ കേന്ദ്രകമ്മിറ്റി അംഗം എം പി മുസ്ഫർ ഉദ്‌ഘാടനം ചെയ്തു . ബാലവേദി കുവൈറ്റ്‌ അബുഹലിഫ മേഖല കോർഡിനേറ്റർ അനീഷ്‌ മണിയൻ ഭാരവാഹികളുടെ നിർദ്ദേശം അവതരിപ്പിച്ചു. ബാലവേദി മേഖല രക്ഷാധികാരി സമിതി അംഗം അജിത ക്ലബ്ബിന്റെ പേര് നിർദ്ദേശിച്ചു. പുലരി ക്ലബ്ബിന്റെ ഭാരവാഹികളായി പ്രസിഡന്റ് മയൂഖ നായർ, സെക്രട്ടറി ജുവാന തേരെസ് ജിനോയ്, വൈസ് പ്രസിഡന്റ് ആൻ ക്രിസ്റ്റിയ മാത്യു, ജോയിന്റ് സെക്രട്ടറി സൽമാൻ അബ്ദുൾ അസീസ് എന്നിവരെയും തിരഞ്ഞെടുത്തു. ബാലവേദി അബുഹലിഫ മേഖലാ രക്ഷാധികാരി സമിതി കൺവീനർ കിരൺ ബാബു, കല കുവൈറ്റ് അബുഹലിഫ മേഖല പ്രസിഡന്റ് സന്തോഷ്‌ കെ ജി, ബാലവേദി മേഖല രക്ഷധികാരി സമിതി അംഗം അഭിലാഷ്, മേഖല എക്‌സിക്യൂട്ടീവ് അംഗം മണിക്കുട്ടൻ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. ബാലവേദി അബുഹലിഫ മേഖല സെക്രട്ടറി ആഗ്നസ് ഷൈൻ സ്വാഗതം ആശംസിച്ച ചടങ്ങിന് പുലരി ക്ലബ്ബിന്റെ സെക്രട്ടറി ജുവാന നന്ദി രേഖപ്പെടുത്തി.