Trending

News Details

കല കുവൈറ്റ് മെമ്പർഷിപ്പ് ക്യാംപയിന് തുടക്കമായി .

  • 10/02/2024
  • 389 Views

കേരള ആർട്ട് ലവേർഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ 46-ാമത് പ്രവർത്തന വർഷത്തിന്റെ ഭാഗമായുള്ള മെമ്പർഷിപ്പ് ക്യാംപയിന് തുടക്കമായി. ഫെബ്രുവരി 10 മുതൽ ഏപ്രിൽ 30 വരെ നീണ്ടുനിൽക്കുന്ന വിപുലമായ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ കലയുടെ നാല് മേഖലകളിലും ആരംഭിച്ചു .
അബ്ബാസിയ മേഖലയിൽ കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി സജി തോമസ് മാത്യു,അബുഹലീഫമേഖലയിൽ പ്രസിഡന്റ് അനുപ് മങ്ങാട്ട്,ഫഹാഹീൽ മേഖലയിൽ ജോയിൻ സെക്രട്ടറി ബിജോയ്‌ , സാൽമിയ മേഖലയിൽ ട്രഷറർ അനിൽ കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു, മേഖലാ ഭാരവാഹികൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മേഖല എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗങ്ങളുൾപ്പടെയുള്ളവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
1978 ൽ രുപീകൃതമാവുകയും പതിനായിരത്തിലധികം സജീവ അംഗങ്ങളുമായി കുവൈറ്റിലെ മലയാളി സമൂഹത്തിനിടയിൽ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായി പ്രവർത്തിച്ചുവരികയും ചെയ്യുന്ന കല കുവൈറ്റ് അംഗങ്ങൾക്കായി ക്ഷേമനിധിയടക്കമുള്ള പദ്ധതികളും നടപ്പാക്കി വരുന്നു. നിയമ പ്രശ്നങ്ങളിൽ ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടയുള്ള ഇടപെടലുകൾ, ഭൗതിക ശരീരം നാട്ടിലേക്ക് അയക്കുന്നതിനുള്ള സഹായം തുടങ്ങിയവ സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു,വിവിധ കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. കഴിഞ്ഞ 33 വർഷമായി സൗജന്യ മാതൃഭാഷാ പഠന പദ്ധതി എന്ന മഹത്തായ സാംസ്കാരിക പരിപാടിയും കലയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
ജാതി-മത-പ്രാദേശിക-കക്ഷി ഭേദമന്യെ ഏതൊരു മലയാളിക്കും കലയിൽ അംഗത്വം എടുക്കാം. കലയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാനും, അംഗമാകാനും ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
അബ്ബാസിയ - 9986 1103
സാൽമിയ - 60311882
ഫഹഹീൽ - 51714124
അബുഹലീഫ - 5557 5492