മാതൃഭാഷ സമിതി അബ്ബാസിയ മേഖല പ്രവേശനോത്സവം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് - മലയാളം മിഷൻ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ 2022-2023 വർഷത്തെ അബ്ബാസിയ മേഖലയിലെ പ്രവർത്തനങ്ങൾ കല അബ്ബാസിയ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവത്തോടു കൂടി തുടക്കം കുറിച്ചു. അബ്ബാസിയ മേഖല പ്രസിഡന്റ് തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് മേഖലാ സെക്രട്ടറി ശ്രീ ഹരിരാജ് സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗം ശ്രീമതി സജിത സ്കറിയ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മാതൃഭാഷ സമിതി ജനറൽ കൺവീനർ ശ്രീ വിനോദ് കെ ജോൺ സൗജന്യ മാതൃഭാഷ പഠന പദ്ധതിയെ പറ്റി വിശദികരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ശ്രീ സജി ജനാർദ്ദനൻ കല കുവൈറ്റ് വൈസ് പ്രസിഡന്റ് ശ്രീ ശൈമേഷ്, മാതൃഭാഷ സമിതി കൺവീനർ ശ്രീ ഉണ്ണി മാമാർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു . വർണ്ണശബളമായ പ്രവേശനോത്സവസത്തിൽ 100 ൽ പരം കുട്ടികളും രക്ഷകർത്താക്കളും കല കുവൈറ്റ് പ്രവർത്തകരും മാതൃഭാഷ സ്നേഹികളും, അധ്യാപകരും പങ്കെടുത്തു. കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിന് അബ്ബാസിയ മേഖല മാതൃഭാഷ ജോയിൻ കൺവീനർ ശ്രീ ശ്രീജിത്ത് നന്ദി രേഖപ്പെടുത്തി.