Trending

News Details

ബാലവേദി കുവൈറ്റ് റിപ്പബ്ലിക് ദിനാഘോഷവും കളക്ടീവ് ഡ്രോയിംഗ് മത്സരവും സംഘടിപ്പിച്ചു.

  • 27/01/2024
  • 834 Views

കുവൈറ്റ്‌ സിറ്റി: മലയാളി കുട്ടികൾക്കായി ബാലവേദി കുവൈത്ത് റിപ്പബ്ലിക് ദിനാഘോഷവും കളക്ടീവ് ഡ്രോയിംഗ് മത്സരവും സംഘടിപ്പിച്ചു. മഹബുള്ള കല സെന്ററിൽ വച്ച് നടന്ന പരിപാടി മുൻ എം.പി പി. കെ ബിജു ഉദ്ഘാടനം ചെയ്തു. ബാലവേദി ജോയിൻ സെക്രട്ടറി കീർത്തന കിരൺ റിപ്പബ്ലിക് ദിന സന്ദേശം അവതരിപ്പിച്ചു. കലാ കുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ബാലവേദി രക്ഷാധികാരി കൺവീനർ ഹരി രാജ് എന്നിവർ ആശംകൾ അർപ്പിച്ചു സംസാരിച്ചു, കല കുവൈറ്റ് അബുഹലീഫ മേഖല സെക്രട്ടറി രഞ്ജിത്ത് ടി. എം വേദിയിൽ സന്നിഹിതനായിരുന്നു. കല കുവൈറ്റ് ജോയിൻ സെക്രട്ടറി ബിജോയ്, കല കുവൈറ്റ് ട്രഷറർ അനിൽകുമാർ, ബാലവേദി കോർഡിനേറ്റർ തോമസ് സെൽവൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബാലവേദി വൈസ് പ്രസിഡന്റ് ബ്രയാൻ ബേയ്സിൽ അധ്യക്ഷത വഹിച്ച ചടങ്ങിന് ബാലവേദി സെക്രട്ടറി അഞ്ജലീറ്റ രമേശ് സ്വാഗതം ആശംസിച്ചു. ബാലവേദി മഞ്ചാടി ക്ലബ് സെക്രട്ടറി എലുജിയ ജിജി ഭരണഘടന ആമുഖം മലയാളത്തിലും, ബാലവേദി അബുഹലീഫ മേഖലാ സെക്രട്ടറി എമി എൽസ ജോർജ് ഭരണഘടന ആമുഖം ഇംഗ്ലീഷിലും അവതരിപ്പിച്ചു. ചടങ്ങിൽ ബാലവേദി അബുഹലീഫ മേഖല പ്രസിഡന്റ് ആഗ്നസ് ഷൈൻ നന്ദി രേഖ പെടുത്തി. തുടർന്ന് നടന്ന കളക്ടീവ് ഡ്രോയിംഗ് മത്സരത്തിൽ നാല് മേഖലകളിൽ നിന്നും 14 ടീമുകളിലായി 122 കുട്ടികൾ പങ്കെടുത്തു. ഫഹഹീൽ മേഖലയിൽ നിന്നുള്ള ടീമുകൾ ഒന്നും,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി, രണ്ടാം സ്ഥാനം അബുഹലീഫ മേഖലയിൽ നിന്നുള്ള ടീം കരസ്ഥമാക്കി. കലയുടേയും, ബാലവേദിയുടേയും ഭാരവാഹികൾ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.