Trending

News Details

സാഹിത്യ സദസ്സ് സംഘടിപ്പിച്ചു.

  • 29/01/2024
  • 622 Views

കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് അബ്ബാസിയ മേഖലയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. അബ്ബാസിയ മേഖല പ്രസിഡന്റ് സുരേഷ് കോഴഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കല സെന്റർ അബ്ബാസിയയിൽ നടന്ന സദസ്സ് കലകുവൈറ്റ് ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്‌ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ "വിഡ്ഢികളുടെ സ്വർഗ്ഗം" എന്ന സമാഹാരത്തെ ഫർവാനിയ ഈസ്റ്റ് യൂണിറ്റ് അംഗം ജയേഷ് പരിചയപ്പെടുത്തി , തുടർന്ന് നിരവധി പുസ്തകാസ്വാദകർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അബ്ബാസിയ മേഖല സെക്രട്ടറി നവീൻ കെ വി സ്വാഗതം ആശംസിച്ച സദസ്സിനു മേഖല എക്സിക്യൂട്ടീവ് അംഗം തസ്‌നീം നന്ദി രേഖ പ്പെടുത്തി.