കല കുവൈറ്റിന് പുതിയ ഭാരവാഹികൾ.
കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ,കല കുവൈറ്റ് 45-ാമത് വാർഷിക പ്രതിനിധി സമ്മേളനം സ: ആനത്തലവട്ടം ആനന്ദൻ നഗറിൽ( ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ)സി പി ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.പിയുമായിരുന്നു സ:പി കെ. ബിജു ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ ഭരണഘടനയുടെ അടിത്തറയായ ഇന്ത്യൻ നിരപേക്ഷതയും ഇന്ത്യൻ ജനാധിപത്യവും നിലനിർത്താനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ എല്ലാ സാംസ്കാരിക സംഘടനകൾക്കും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു,കേരളത്തിന്റെ
സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിന് തടയിടാൻ കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട അവകാശങ്ങൾ കേന്ദ്ര സർക്കാർ തടഞ്ഞു വെക്കുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു .വാർഷിക പ്രതിനിധി സമ്മേളനം 2024 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെയും കമ്മിറ്റിയേയും തിരഞ്ഞെടുത്തു.
സമ്മേളനം കല കുവൈറ്റ് പ്രസിഡന്റായി അനൂപ് മങ്ങാട്ടിനേയും, ജനറൽ സെക്രട്ടറിയായി സജി തോമസ് മാത്യു, ട്രഷററായി അനിൽ കുമാർ എന്നിവരെയും തിരഞ്ഞെടുത്തു.റിച്ചി കെ ജോർജ്( വൈസ് പ്രസിഡന്റ്), ബിജോയ് ( ജോയിന്റ് സെക്രട്ടറി), നവീൻ കെ. വി(അബ്ബാസിയ മേഖല സെക്രട്ടറി),തോമസ് സെൽവൻ(ഫഹഹീൽ മേഖല സെക്രട്ടറി) രഞ്ജിത്ത് ടി. എം(അബുഹലീഫ മേഖല സെക്രട്ടറി),അൻസാരി കടയ്ക്കൽ(സാൽമിയ മേഖല സെക്രട്ടറി)ജിൻസ് തോമസ്(സാമൂഹ്യ വിഭാഗം സെക്രട്ടറി),പ്രജോഷ് ടി.(മീഡിയ സെക്രട്ടറി), ദേവീ സുഭാഷ്( സാഹിത്യ വിഭാഗം സെക്രട്ടറി),ഷിജിൻ( കായിക വിഭാഗം സെക്രട്ടറി),നിഷാന്ത് ജോർജ്( കലാ വിഭാഗം സെക്രട്ടറി),സി കെ.നൗഷാദ്, കിരൺ രവി,രജീഷ് സി,രമ അജിത്കുമാർ, സജീവൻ പി. പി,ശരത് പി. വി, മജിത്ത് കോമത്ത്, ഉണ്ണി മാമർ,ഗോപ കുമാർ,സജിൻ മുരളി,നോബി ആന്റണി, എം. പി മുസഫർ, ശങ്കർ റാം, എന്നിവ അടങ്ങിയ കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.കെ. കെ ഷൈമേഷ്, അമിന അജ്നാസ്, സുഗത കുമാർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സി രജീഷ് അവതരിപ്പിച്ച ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അജ്നാസ് അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു കുവൈറ്റിലെ നാല് മേഖല സമ്മേളനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 338 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സണ്ണി ഷൈജേഷ്, പ്രസീത ജിതിൻ,റിജിൻ രാജൻ മിനിട്സ് കമ്മിറ്റിയുടെയും,ടി. വി ഹിക്മത്ത്,സജിൻ മുരളി, മനോജ് എന്നിവർ പ്രമേയ കമ്മിറ്റിയുടെയും, എം.പി മുസഫർ,ഗോപികൃഷ്‌ണൻ,ജിജുലാൽ, തോമസ് എന്നിവർ ക്രെഡൻഷ്യൽ കമ്മിറ്റിയുടെയും, അജ്നാസ്,നവീൻ, രഞ്ജിത്ത്,രാജു ചാലിൽ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു.പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം,കെ റെയിൽ യാഥാർത്ഥ്യമാക്കുക മതനിരപേക്ഷതയുടെ കാവലാളാവുക, ശാസ്ത്ര കോൺഗ്രസു നിർത്തലാക്കിയുള്ള കേന്ദ്രസർക്കാറിന്റെ നയങ്ങൾ പിൻവലിക്കുക,കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നകാവിവൽക്കരണത്തിൽ നിന്നും ഗവർണർ പിന്മാറുക,കേന്ദ്ര സർക്കാറിന്റെ കേരളത്തോടുള്ള അവഗണനയും അപ്രഖ്യാപിത സാമ്പത്തിക ഉപരോധവുംപിൻവലിക്കുക.തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ലോകകേരള സഭ അംഗങ്ങളായ ആർ. നാഗനാഥൻ,ടി.വി ഹിക്മത്ത് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. പ്രജോഷ് അനുശോചനം അവതരിപ്പിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ സി. കെ നൗഷാദ് സ്വാഗതവും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി സജി തോമസ് മാത്യു നന്ദിയും രേഖപ്പെടുത്തി.