Trending

News Details

മഴവില്ല്- 2023’ ചിത്ര രചനാ മത്സരം; വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

  • 19/01/2024
  • 609 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബാലവേദി കുവൈറ്റ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘മഴവില്ല്- 2023’ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
അബ്ബാസിയ കല സെന്ററിൽ കല കുവൈറ്റ് പ്രസിഡൻറ് കെ കെ ശൈമേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ജനറൽ സെക്രട്ടറി രജീഷ് സി ഉത്‌ഘാടനം ചെയ്തു. കഴിഞ്ഞ നവംബർ 17ന് ഖൈത്താൻ കാർമ്മൽ സ്‌കൂളിൽ കിന്റർ ഗാർഡൻ (കെ.ജി ക്ലാസ്സുകൾ), 1-4 (സബ് ജൂനിയർ), 5-8 (ജൂനിയർ), 9-12 (സീനിയർ) എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തിരുന്നു. ഓരോ വിഭാഗങ്ങളിലും ഒന്നാം സ്ഥാനക്കാർക്കുള്ള ഗോൾഡ് മെഡലുകൾ ഉൾപ്പടെ നിരവധി പ്രോത്സാഹന സമ്മാനങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. കുട്ടികളും രക്ഷിതാക്കളുമുൾപ്പടെ നിരവധിപേർ പങ്കെടുത്ത ചടങ്ങിന് ട്രഷറർ അജ്നാസ് മുഹമ്മദ് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് ബിജോയ്, അബ്ബാസിയ മേഖല സെക്രട്ടറി നവീൻ, ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു, സമ്മാനങ്ങൾ കല കേന്ദ്ര കമ്മിറ്റി അംഗങ്ങൾ സംഘാടക സമിതി, ബാലവേദി ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് വിതരണം ചെയ്തു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രജോഷ് സ്വാഗതംആശംസിച്ച ചടങ്ങിന് മഴവില്ല് സംഘാടക സമിതി ജനറൽ കൺവീനർ കിരൺ കാവുങ്കൽ നന്ദി പറഞ്ഞു.