Trending

News Details

സ്റ്റാർട്ട് ആക്ഷൻ കട്ട്" ടെക്‌നിക്കൽ വർക്‌ഷോപ്പ് സംഘടിപ്പിച്ചു.

  • 13/01/2024
  • 843 Views

കുവൈത്ത് സിറ്റി; കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ സിനിമ സംവിധായകൻ തരുൺ മൂർത്തി, സിനിമ നടൻ ബിനു പപ്പു എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് "സ്റ്റാർട്ട് ആക്ഷൻ കട്ട്" ടെക്‌നിക്കൽ വർക്‌ഷോപ്പ് സംഘടിപ്പിച്ചു. ഫഹാഹീൽ കല സെന്ററിൽ കല കുവൈറ്റ് പ്രസിഡണ്ട് ശൈമേഷ് കെ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ സിനിമ നിർമാണത്തിലെ വിവിധ സാങ്കേതിക വശങ്ങളെ കുറിച്ചും സിനിമ പ്രവർത്തകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിശദമായി ഇരുവരും സംസാരിച്ചു. പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഇരുവരും മറുപടി നൽകി. കുവൈറ്റിലെ നിരവധി സിനിമ പ്രവർത്തകരും സിനിമാസ്വാദകരും പരിപാടിയിൽ പങ്കെടുത്തു കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി സി സ്വാഗതം പറഞ്ഞ പരിപാടിയിൽ ട്രഷറർ അജ്‌നാസ് സന്നിഹിതനായിരുന്നു ഫഹാഹീൽ മേഖല സെക്രട്ടറി തോമസ് സെൽവൻ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.