Trending

News Details

കല കുവൈറ്റ് അബ്ബാസിയ മേഖലക്ക് പുതിയ ഭാരവാഹികൾ.

  • 05/01/2024
  • 382 Views

കുവൈത്ത് സിറ്റി :കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ അബ്ബാസിയ മേഖല സമ്മേളനം സഖാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ (ഓക്സ്ഫോർഡ് പാകിസ്ഥാനി സ്കൂൾ , അബ്ബാസിയ ) കല കുവൈറ്റ് മുൻ കേന്ദ്രകമ്മിറ്റി അംഗം പി ആർ കിരൺ ഉദ്‌ഘാടനം ചെയ്തു . മേഖല പ്രസിഡന്റ് ഉണ്ണി മാമറുടെ താൽക്കാലിക അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ അബ്ബാസിയ മേഖലയിലെ 29 യൂണിറ്റുകളെ പ്രതിനിധീകരിച്ചു മേഖല, കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം 258 പ്രതിനിധികളാണ്‌ പങ്കെടുത്തത്‌. മേഖല എക്സിക്യൂട്ടീവ് അംഗം ഷംല ബിജു അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉണ്ണി മാമർ, നൗഷാദ് സി കെ , വന്ദന മുരളീധരൻ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി നവീൻ എളയാവൂർ പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 29 യൂണിറ്റുകളെ പ്രതിനിധികരിച്ച് 39 പേർ ചർച്ചയിൽ പങ്കെടുത്തു, തുടർന്ന് ചർച്ചയ്ക്ക് മേഖല സെക്രട്ടറി നവീൻ എളയാവൂർ , കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ മറുപടി നൽകി. തുടർന്ന് പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും സമ്മേളനം അംഗീകരിച്ചു. അടുത്ത പ്രവർത്തന വർഷത്തിൽ അബ്ബാസിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല കമ്മിറ്റിയുടെ പ്രസിഡന്റായി സുരേഷ് കോഴഞ്ചേരി , സെക്രട്ടറിയായി നവീൻ കെ വി എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു. ജനുവരി 26 ന് നടക്കുന്ന കല കുവൈറ്റിന്റെ 45 മത് വാർഷിക സമ്മേളനത്തിലേക്ക് 110 പ്രതിനിധികളേയും സമ്മേളനം തെരെഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഇടപെടൽ അവസാനിപ്പിക്കുക, കേന്ദ്രഗവണ്മെന്റിന്റെ കേരളത്തോടുള്ള അവഗണ അവസാനിപ്പിക്കുക ,കേരളത്തോട് കേന്ദ്രസർക്കാർ നടത്തുന്ന ക്രൂരമായ അവഗണയ്‌ക്കെതിരെ D Y F I നടത്തുന്ന മനുഷ്യ ചങ്ങലയ്ക്ക് ഐക്യദാർഢ്യം തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തിന് കല കുവൈറ്റ് പ്രസിഡന്റ് കെ കെ ശൈമേഷ് , ട്രെഷറർ അജ്നാസ് മുഹമ്മദ് , ജോയിന്റ് സെക്രട്ടറി പ്രജോഷ് , വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു .കൃഷ്ണ മേലത്ത് , സൂരജ് കക്കോത്ത് , പ്രസാദ് , ജോമി വിനോയ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, തോമസ് വർഗീസ് , സന്തോഷ് കുമാർ പി സി , അനാമിക നിഖിൽ എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, നിഷാന്ത് ജോർജ്, രാജലക്ഷ്മി ശൈമേഷ് , ദിലിൻ എന്നിവർ പ്രമേയ കമ്മിറ്റിയുടേയും, തസ്‌ലീം മന്നിൽ, ജഗദീഷ് ചന്ദ്രൻ, രാകേഷ് എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ശ്രീകുമാർ വല്ലന സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബ്ബാസിയ മേഖലയുടെ പുതിയതായി തെരെഞ്ഞെടുത്ത സെക്രട്ടറി നവീൻ എളയാവൂർ നന്ദി പറഞ്ഞു.