Trending

News Details

കല കുവൈറ്റ് സാൽമിയ മേഖലക്ക് പുതിയ ഭാരവാഹികൾ.

  • 29/12/2023
  • 670 Views

കുവൈറ്റ് സിറ്റി :കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സാൽമിയ മേഖല സമ്മേളനം സഖാവ് എൻ ശങ്കരയ്യ നഗറിൽ (സിംഫണി ഹാൾ ) നടന്നു. മേഖല പ്രസിഡന്റ് ശരത് ചന്ദ്രന്റെ താൽക്കാലിക അധ്യക്ഷതയിൽ നടന്ന സമ്മേളനം കലയുടെ മുൻ ഭാരവാഹിയും ലോക കേരളസഭ അംഗവുമായ ടി വി ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. സാൽമിയ മേഖലയിലെ 13 യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌, മേഖല കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 108 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖല എക്സിക്യൂട്ടീവ് അംഗം വിനോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കിരൺ പി .ആർ , ശരത് ചന്ദ്രൻ, അമീന അജ്നാസ് എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി റിച്ചി കെ ജോർജ് പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.13 യൂണിറ്റുകളെ പ്രതിനിധികരിച്ച് 16 പേർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയ്ക്ക് മേഖല സെക്രട്ടറി റിച്ചി കെ ജോർജ് കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ എന്നിവർ മറുപടി നൽകി. തുടർന്ന് പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും സമ്മേളനം അംഗീകരിച്ചു. അടുത്ത പ്രവർത്തന വർഷത്തിൽ സാൽമിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും മേഖല കമ്മിറ്റിയുടെ പ്രസിഡന്റായി രാജു ചാലിൽ സെക്രട്ടറിയായി അൻസാരി കടയ്ക്കൽ എന്നിവരെയും സമ്മേളനം തെരെഞ്ഞെടുത്തു. ജനുവരി 26 ന് നടക്കുന്ന കല കുവൈറ്റിന്റെ 45 മത് വാർഷിക സമ്മേളനത്തിലേക്ക് 48 പ്രതിനിധികളേയും രെഞ്ഞെടുത്തു.
കേരളാ ഗവർണ്ണറുടെ ഭരണഘടനാവിരുദ്ധ അവസാനിപ്പിക്കുക, ⁠ലഹരിക്കെതിരെ അണിചേരുക, ⁠പാലസ്തിൻ ജനതക്ക് ഐക്യധ്യാർട്യം, പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തൽസ്ഥിതി തുടരുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ്‌, വൈസ് പ്രസിഡന്റ് ബിജോയ് , കേന്ദ്ര എക്സിക്യൂട്ടീവ് അംഗം നവീൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ഷാജി പി എ , അനിജ ജിജുലാൽ, ഷാബി രാജ് എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, ജോസഫ് നാനി, രാകേഷ് ലിജോ അടുക്കോലിൽ എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും അജിത് പട്ടമന, ബെറ്റി അഗസ്റ്റിൻ, സാരംഗ് എന്നിവർ പ്രമേയ കമ്മിറ്റിയുടേയും, ജിജുലാൽ, ബിജേഷ് പയ്യത്ത്, പ്രഭു എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. സ്വാഗത സംഘം ചെയർമാൻ ദിലീപ് നടേരി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് സാൽമിയ മേഖലയുടെ പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട സെക്രട്ടറി അൻസാരി കടയ്ക്കൽ നന്ദി പറഞ്ഞു.