Trending

News Details

കുടുംബ സഹായനിധി കൈമാറി.

  • 24/12/2023
  • 468 Views

കുവൈത്ത് സിറ്റി; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ജലീബ് ബി യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട ഇബ്രാഹിം ഇസ്മായിലിന്റെ കുടുംബത്തിന് മരണാന്തര സഹായം കൈമാറി. സിപിഐഎം നാട്ടിക ഏരിയ സെക്രട്ടറി സഖാവ്.ഹാരിസ് ബാബുവിൽ നിന്നും ഇസ്മായിലിന്റെ സഹോദരൻ യൂസഫലി സഹായധനം ഏറ്റുവാങ്ങി . ചടങ്ങിൽ എടത്തിരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.വി.സതീഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ, (എടതുരുത്തി പഞ്ചായത്ത് മെമ്പർ) പി. എച്ച്.ബാബു,(മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം) നൗമി പ്രസാദ്,ബൈന പ്രദീപ്, കെ.വി.ശ്രീധരൻ, കല കുവൈറ്റ് പ്രവർത്തകരായ മുകേഷ് കാരയിൽ, ധൃപക്ക് സുരേഷ്, ശ്രീജിത്ത് പി എസ് എന്നിവർ പങ്കെടുത്തു.

കല കുവൈറ്റ് ഷുഐബ സെൻട്രൽ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ ശാന്തീഷിന്റെ കുടുംബത്തിന് മരണാന്തര സഹായം കൈമാറി. തൃശൂർ, ചൂണ്ടലിൽ നടന്ന ചടങ്ങിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറും കേരളാ കലാമണ്ഡലം നിവ്വാഹക സമിതി അംഗവുമായ സ:ടി.കെ.വാസുവിൽ നിന്നും ശാന്തീഷിന്റെ കുടുംബം സഹായധനം ഏറ്റുവാങ്ങി . ചടങ്ങിൽ സിപിഐഎം ഏരിയാ സെക്രട്ടറി എം.ബി.പ്രവിൺ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ, എം.പീതാംബരൻ,സി.ഡി.വാസുദേവൻ,സി.എ.ഗോപി, വാർഡ് മെമ്പർ ജിഷ്ണു, ബ്രാഞ്ച് അഗംങ്ങളായ A.K.കണ്ണൻ, മോഹനൻ പി വി K.A.കുമാരൻ ,പ്രവാസി സംഘം വില്ലേജ് സെക്രട്ടറി സുരേഷ് കല കുവൈറ്റ് പ്രവർത്തകരായ ഷമീർ, ദ്രുപക്‌, ജോസ് എന്നിവർ പങ്കെടുത്തു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം രമേശ് ചുണ്ടലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ബ്രാഞ്ച് സെക്രട്ടറി മിഥുൻ സ്വാഗതം ആശംസിച്ചു.