Trending

News Details

അബുഹലീഫ മേഖല മാതൃഭാഷ പ്രവർത്തകരെ ആദരിച്ചു.

  • 12/12/2023
  • 179 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ് ) കഴിഞ്ഞ 32 വർഷമായി കല കുവൈറ്റ് നടത്തി വരുന്ന സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചവരെ ആദരിക്കുന്ന ചടങ്ങുകൾ സംഘടിപ്പിച്ചു. മാതൃഭാഷാ അധ്യാപകർ, ക്ളാസുകൾ സംഘടിപ്പിക്കുവാൻ ഫ്‌ളാറ്റുകളുൾപ്പടെയുള്ള പഠന സൗകര്യമൊരുക്കിയ രക്ഷിതാക്കൾ മാതൃഭാഷാ പ്രവർത്തകർ, നാലുമേഖലകളിയായി സന്ദർശനം നടത്തിയ കലാജാഥയിൽ അണിനിരന്ന കുട്ടികൾ ഉൾപ്പടെയുള്ളവരെയാണ് ചടങ്ങിൽ കലയുടെ ഉപഹാരങ്ങൾ നൽകി ആദരിച്ചത്.
അബുഹലീഫ മേഖലയിൽ മെഹബുള്ള കല സെന്ററിൽ മേഖലാ പ്രസിഡന്റ് ഗോപികൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി രജീഷ് സി ഉത്ഘാടനം ചെയ്തു. മാതൃഭാഷ ജനറൽ കൺവീനർ അനൂപ് മങ്ങാട്ട്, മലയാളം മിഷൻ കുവൈറ്റ്‌ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം സ്വാഗതവും, മാതൃഭാഷ അബുഹലിഫ മേഖല കൺവീനർ അനീഷ് മണിയൻ നന്ദിയും പറഞ്ഞു.