Trending

News Details

കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവൽ; ജൂറികളായി ബിനു പപ്പുവും, തരുൺ മൂർത്തിയും.

  • 12/12/2023
  • 501 Views

കുവൈത്ത് സിറ്റി ; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 6 മത് ഫിലിം ഫെസ്റ്റിവലിൽ ജൂറികളായി പ്രശസ്ത സിനിമാ താരവും സഹ സംവിധായകനുമായ ബിനു പപ്പു, സംവിധായകനും തിരക്കഥാകൃത്തുമായ തരുൺ മൂർത്തി എന്നിവർ പങ്കെടുക്കും.
കുവൈറ്റിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ 2024 ജനുവരി 12 ന് അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും "ചെറിയ ചലച്ചിത്രങ്ങളുടെ വലിയ ഉത്സവമായ" മൈക്രോ ഫിലിം ഫെസ്റ്റിവലിൽ 5 മിനിറ്റ് വരെ ദൈർഘ്യമുള്ള ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിൽ പരിഗണിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ തയ്യാറാക്കുന്ന ഫിലിം ജനുവരി 1 ന് മുൻപ് സംഘാടക സമിതിക്ക് കൈമാറണം.