Trending

News Details

കുവൈത്ത്‌ അമീറിന്റെ നിര്യാണത്തിൽ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

  • 16/12/2023
  • 336 Views

കുവൈത്ത് സിറ്റി; ആധുനിക കുവൈറ്റിനെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
ഗവർണർ ,ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി,സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി, ഉപപ്രധാനമന്ത്രി, കിരീടാവകാശി എന്നിങ്ങനെ നിരവധി ചുമതലകളിലൂടെ രാജ്യത്തിന്റെ പുരോഗതിയിൽ പങ്കുവഹിച്ചിരുന്ന അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് 2020 ലാണ് കുവൈത്ത് അമീറായി തെരഞ്ഞെടുക്കപ്പെടുന്നത്. പ്രവാസി സമൂഹത്തോട് പ്രത്യേകിച്ച് ഇന്ത്യക്കാരോട് അദ്ദേഹം പുലർത്തിയിരുന്ന ബന്ധവും സ്നേഹവും നിസ്തുലമായിരുന്നു. അമീറിന്റെ നിര്യാണത്തിൽ കടുത്ത ദുഃഖവും അനുശോചനവും രേഖപെടുത്തുന്നതായി സെക്രട്ടറി രജീഷ് സി പ്രസിഡന്റ് ശൈമേഷ് കെ കെ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.