Trending

News Details

ഉന്നത വിദ്യഭ്യാസ രംഗം കാവിവത്കരിക്കാനുള്ള ഗവർണ്ണറുടെ നടപടികളിൽ പ്രതിഷേധിക്കുന്നതായി കല കുവൈറ്റ്.

  • 18/12/2023
  • 456 Views

കുവൈത്ത് സിറ്റി ; സംഘപരിവാർ അജണ്ടയ്ക്കനുസരിച്ച് കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗവർണ്ണർ വൈജ്ഞാനിക കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ കാവി വത്കരിക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങളിൽ പ്രതിഷേധിക്കുന്നതായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്.
സർവകലാശാലകളിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സംഘപരിവാർ നിർദേശിക്കുന്ന വ്യക്തികളെയും ആർ എസ് എസുകാരെയും തിരുകി കയറ്റി കേരളത്തിലെ സർവ്വകലാശാലകളിലെ ഭരണ നിർവഹണത്തെ അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് ചൂട്ട് പിടിക്കുന്ന നടപടികളിൽ നിന്ന് പിന്മാറി ഭരണഘടനാനുസൃതമായി പ്രവർത്തിക്കാനാണ് ഗവർണ്ണർ ശ്രമിക്കേണ്ടത് . എന്നാൽ ഭരണഘടനാ ബാധ്യതകൾ മറന്ന് പ്രവർത്തിച്ച ഗവർണ്ണറുടെ നടപടികളിൽ ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോട് അരാജക സ്വഭാവത്തോടെയും പദവിക്ക് യോചിക്കാത്ത തരത്തിലും പ്രതികരിച്ചുകൊണ്ട് പ്രകോപനം സൃഷ്ടിച്ച് മുതലെടുപ്പിനാണ് ഗവർണ്ണർ ആരിഫ്‌ മുഹമ്മദ് ഖാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് . ഗവർണ്ണറുടെ ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥി സമൂഹത്തോട് ഐക്യപ്പെടുന്നതായും ഗവർണ്ണറുടെ നടപടികളിൽ പ്രതിഷേധിക്കുന്നതായും കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി, പ്രസിഡന്റ് ശൈമേഷ് കെ കെ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.